സംസ്‌ഥാനത്ത് വാക്‌സിനേഷൻ ഊർജിതം; ലഭിച്ചതിനേക്കാൾ കൂടുതൽ നൽകാനായി- മുഖ്യമന്ത്രി

By Staff Reporter, Malabar News
covid vaccination-kerala
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് വാക്‌സിനേഷൻ ഊർജിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലഭിച്ചതിനേക്കാൾ കൂടുതൽ വാക്‌സിൻ വിതരണം ചെയ്‌തുവെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.

വാക്‌സിനേഷൻ 80 ശതമാനത്തോട് അടുക്കുകയാണ്. 78 ശതമാനം പേർക്ക് ഒന്നാം ഡോസും 30 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകി. 45 വയസിന് മുകളിൽ പ്രായമുള്ള 95 ശതമാനം പേർക്കും ഒന്നാം ഡോസ് വാക്‌സിൻ നൽകി. 50 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകി. ഏഴ് ലക്ഷം വാക്‌സിൻ കയ്യിലുള്ളത് നാളെയോടെ കൊടുത്തുതീർക്കും; മുഖ്യമന്ത്രി വ്യക്‌തമാക്കി.

അന്യ സംസ്‌ഥാനങ്ങളിലെ വിദ്യാർഥികൾക്ക് ആവശ്യമുണ്ടെങ്കിൽ രണ്ട് ഡോസ് വാക്‌സിനും ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ സംസ്‌ഥാനത്തെ അതിഥി തൊഴിലാളികള്‍ക്ക് വാക്‌സിന്‍ നല്‍കാനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്‌ടർമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്വകാര്യ ആശുപത്രികള്‍ വഴി വാക്‌സിന്‍ നല്‍കാന്‍ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനെ ചുമതലപ്പെടുത്തിയിരുന്നു എന്നും സ്വകാര്യ ആശുപത്രികൾക്ക് 20 ലക്ഷം ഡോസ് വാങ്ങി നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 10 ലക്ഷം ഡോസ് സംഭരിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Most Read: ഡെൽഹിയിൽ മാദ്ധ്യമ സ്‌ഥാപനങ്ങളിൽ ആദായ നികുതി വകുപ്പിന്റെ റെയ്‌ഡ് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE