കാഠ്‌മണ്ഡു: നേപ്പാൾ വഴി ഗൾഫിലേക്ക് യാത്ര ചെയ്യാനിരുന്ന പ്രവാസികൾക്ക് തിരിച്ചടി. നേപ്പാൾ വഴി ഇന്ത്യക്കാർ ഗൾഫിലേക്ക് പോകുന്നത് അനുവദിക്കില്ലെന്ന് നേപ്പാൾ ഭരണകൂടം വ്യക്‌തമാക്കി. നാളെ രാത്രി മുതൽ ഇത്തരത്തിലുള്ള യാത്രകൾ പൂർണമായും ഉപേക്ഷിക്കണമെന്ന് നേപ്പാൾ ആവശ്യപ്പെട്ടു. വിദേശ രാജ്യങ്ങളിലേക്ക് പോകാൻ നേപ്പാളിൽ എത്തിയ മുഴുവൻ ഇന്ത്യക്കാരും രാജ്യം വിടണമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും അറിയിച്ചു.
വിവിധ രാജ്യങ്ങൾ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയ പശ്‌ചാത്തലത്തിലാണ് നേപ്പാൾ വഴി ഗൾഫിലേക്കുള്ള യാത്ര തിരഞ്ഞെടുത്തത്. ഒമാൻ, സൗദി അറേബ്യ ഉൾപ്പടെയുള്ള രാജ്യങ്ങളിലേക്ക് ഇതിനകം നേപ്പാൾ വഴി ഒട്ടനവധി പ്രവാസികൾ എത്തിച്ചേർന്നിരുന്നു.
എന്നാൽ മറ്റൊരു രാജ്യത്ത് പ്രവേശിക്കുക എന്ന ലക്ഷ്യത്തോടെ കൂട്ടത്തോടെ ഇന്ത്യക്കാർ എത്തുന്നത് കോവിഡ് വ്യാപനത്തിന് കാരണമാകുമെന്ന വിലയിരുത്തലിലാണ് നേപ്പാൾ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. പതിനാലായിരം ഇന്ത്യക്കാരാണ് ഗൾഫിലേക്ക് കടക്കുകയെന്ന ഉദ്ദേശത്തോടെ ഇപ്പോൾ നേപ്പാളിൽ എത്തിയിരിക്കുന്നത്.
Read also: ഈസ്‌റ്റർ ദിനത്തിലെ ഭീകരാക്രമണം; ശ്രീലങ്കൻ മുൻമന്ത്രിക്കും സഹോദരനും 90 ദിവസത്തെ തടവ്