Tag: drowned
തിക്കോടിയിൽ നാലുപേർ തിരയിൽപ്പെട്ട് മരിച്ചു. ഒരാൾക്ക് അൽഭുത രക്ഷ
കോഴിക്കോട്: പയ്യോളി തിക്കോടിയിൽ കല്ലകത്ത് കടപ്പുറത്ത് നാല് വിനോദസഞ്ചാരികൾ തിരയിൽപ്പെട്ട് മരിച്ചു. ഒരാൾ രക്ഷപ്പെട്ടു. വയനാട് കൽപ്പറ്റ സ്വദേശികളായ വാണി (39), അനീസ (38), വിനീഷ് (45), ഫൈസൽ (42) എന്നിവരാണ് മരിച്ചത്....
ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം
തൃശൂർ: ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ നാലംഗ കുടുംബം ഒഴുക്കിൽപ്പെട്ട് മരിച്ചു. ചെറുതുരുത്തി സ്വദേശികളായ കബീർ (47), ഭാര്യ റെയ്‌ഹാന (35), മകൾ സൈറ (10), കബീറിന്റെ സഹോദരിയുടെ മകൻ സനു (12) എന്നിവരാണ് മരിച്ചത്....
നെട്ടൂരിൽ കായലിൽ കാണാതായ വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തി
കൊച്ചി: നെട്ടൂരിൽ കായലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ പ്ളസ് വൺ വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തി. മലപ്പുറം നിലമ്പൂർ സ്വദേശിനി ഫിദ (16) ആണ് മരിച്ചത്. വലയിൽ കുടുങ്ങിയ നിലയിൽ മൽസ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.
വെള്ളിയാഴ്‌ച രാവിലെ...
ചാലക്കുടി പുഴയിൽ കുളിക്കാനിറങ്ങിയ രണ്ടുപേർ മുങ്ങിമരിച്ചു
കൊച്ചി: എറണാകുളം പുത്തൻവേലിക്കരയിൽ ചാലക്കുടി പുഴയിൽ കുളിക്കാനിറങ്ങിയ യുവതിയും പെൺകുട്ടിയും ഒഴുക്കിൽപ്പെട്ട് മരിച്ചു. മേഘ (27), ജ്വാല ലക്ഷ്‌മി (13) എന്നിവരാണ് മരിച്ചത്. അഞ്ചു പേരായിരുന്നു ഒഴുക്കിൽപ്പെട്ടത്. മൂന്ന് പേരെ രക്ഷപ്പെടുത്തി.
പുത്തൻവേലികരയ്‌ക്ക് സമീപം...
ജാനകിക്കാട് ടൂറിസം കേന്ദ്രത്തിലെത്തിയ വിദ്യാർഥി പുഴയിൽ മുങ്ങിമരിച്ചു
കോഴിക്കോട്: പേരാമ്പ്ര ചക്കിട്ടപ്പാറ ജാനകിക്കാട് പറമ്പൽ വിനോദസഞ്ചാര കേന്ദ്രത്തിൽ കൂട്ടുകാർക്കൊപ്പം അവധി ആഘോഷിക്കാനെത്തിയ വിദ്യാർഥി പുഴയിൽ മുങ്ങിമരിച്ചു. പോണ്ടിച്ചേരി സ്വദേശിയും ബിഡിഎസ് വിദ്യാർഥിയുമായ കരേക്കാൽ ഗൗഷിക്‌ദേവ് ലക്ഷ്‌മണപതി (22) ആണ് മരിച്ചത്. ഇന്ന്...
നാദാപുരത്ത് പുഴയിൽ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികളിൽ ഒരാൾ ഒഴുക്കിൽപ്പെട്ടു മരിച്ചു
കോഴിക്കോട്: ജില്ലയിലെ നാദാപുരത്ത് പുഴയിൽ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികളിൽ ഒരാൾ ഒഴുക്കിൽപ്പെട്ടു മരിച്ചു. നാട്ടുകാർ ചേർന്ന് ഒരാളെ രക്ഷപ്പെടുത്തി. വളയം മാമുണ്ടേരി സ്വദേശി തുണ്ടിയിൽ മഹ്‌മൂദിന്റെ മകൻ സഹൽ (11) ആണ് മരിച്ചത്....
പട്ടാമ്പിയിൽ കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർഥികൾ മുങ്ങിമരിച്ചു
പാലക്കാട്: പട്ടാമ്പിയിൽ കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർഥികൾ മുങ്ങിമരിച്ചു. പട്ടാമ്പി കൊടലൂർ മാങ്കോട്ടിൽ സുധീഷിന്റെ മകൻ അശ്വിൻ (12), കുറ്റിപ്പുറം പേരശന്നൂർ പന്നിക്കോട്ടിൽ സുനിൽ കുമാറിന്റെ മകൻ അഭിജിത് (13) എന്നിവരാണ് മരിച്ചത്....
സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ ആറ്റിൽ വീണു; ഒരാളെ കാണാതായി
കൊല്ലം: പത്തനാപുരത്ത് സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ ആറ്റിൽ വീണ് ഒഴുക്കിൽ പെട്ടു. രണ്ടുപേരെ രക്ഷപെടുത്തി. ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്. പത്തനംതിട്ട കോന്നിക്ക് സമീപത്തെ കൂടൽ സ്വദേശിയായ പെൺകുട്ടിയെയാണ് കാണാതായിരിക്കുന്നത്.
ഇന്ന് ഉച്ചയോടെ ആയിരുന്നു...