കൊച്ചി: നെട്ടൂരിൽ കായലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ പ്ളസ് വൺ വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തി. മലപ്പുറം നിലമ്പൂർ സ്വദേശിനി ഫിദ (16) ആണ് മരിച്ചത്. വലയിൽ കുടുങ്ങിയ നിലയിൽ മൽസ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.
വെള്ളിയാഴ്‌ച രാവിലെ ആറരയോടെയാണ് ഫിദ നെട്ടൂർ കായലിൽ ഒഴുക്കിൽപ്പെട്ടത്. ഭക്ഷണമാലിന്യം കളയാൻ പുഴയിൽ ഇറങ്ങിയപ്പോൾ കാൽ ചെളിയിൽ താഴ്ന്ന് വെള്ളത്തിൽ വീഴുകയായിരുന്നു. ഫയർഫോഴ്‌സും എൻഡിആർഎഫും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
Most Read| പ്രധാനമന്ത്രിയുടെ സന്ദർശനം; വയനാട്ടിൽ നാളെ തിരച്ചിലില്ല