Tag: Entertainment news
അഭിനയം മാത്രമല്ല ഇവിടെ പാചകവും ഡബിൾ ഓക്കെ! കുക്കിങ് വീഡിയോയുമായി ലാലേട്ടൻ
തന്റെ അഭിനയം കൊണ്ട് ഓരോ ചിത്രത്തിലും പ്രേക്ഷകരെ അൽഭുതപ്പെടുത്തുന്ന മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാല്‍ 'ഷെഫി'ന്റെ വേഷം അണിഞ്ഞും ആരാധകരുടെ മനം നിറയ്‌ക്കുകയാണ്. പ്രേക്ഷകര്‍ക്കായി ഒരു സ്‌പെഷ്യല്‍ ചിക്കന്‍ റെസിപ്പിയുമായാണ് താരം എത്തിയിരിക്കുന്നത്.
എല്ലാവരെയും...
കേന്ദ്ര കഥാപാത്രമായി അജു വർഗീസ്; ‘ബ്ളാസ്‌റ്റേഴ്‌സ്’ ഫസ്‌റ്റ് ലുക്ക് പങ്കുവച്ച് മമ്മൂട്ടി
അജു വർഗീസ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ബ്ളാസ്‌റ്റേഴ്‌സ്. ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പങ്കു വച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം മമ്മൂട്ടി. അജു വർഗീസ്, സലിം കുമാർ, അപ്പാനി...
‘കനകം കാമിനി കലഹം’; വൈറൽ ടീസറിന്റെ മേക്കിങ് വീഡിയോ പുറത്ത്
പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നിവിൻ പോളിയുടെ 'കനകം കാമിനി കലഹം'. രതീഷ് ബാലകൃഷ്‌ണൻ പൊതുവാൾ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസർ സമൂഹ മാദ്ധ്യമങ്ങളിൽ തരംഗമായിരുന്നു. ഇപ്പോഴിതാ ടീസറിന്റെ മേക്കിങ് വീഡിയോ...
രജനികാന്ത്- നയൻതാര ചിത്രം ‘അണ്ണാത്തേ’; പുതിയ ഷെഡ്യൂൾ ആരംഭിച്ചു
തമിഴ് സൂപ്പർ താരം രജനികാന്തിന്റെ 168ആമത്തെ ചിത്രമായ 'അണ്ണാത്തേ'യുടെ പുതിയ ഷെഡ്യൂളിന് തുടക്കമായി. ചെന്നൈയിൽ നടക്കുന്ന ഷെഡ്യൂൾ നാളെയും മറ്റന്നാളും കൊണ്ട് തീർക്കാൻ കഴിയുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ. തുടർന്ന് സംഘം കൊൽക്കത്തയിലേക്ക്...
രാത്രി 12 വരെ കടകൾ തുറക്കണം; ചിത്രീകരണ അനുമതി സ്വാഗതം ചെയ്യുന്നു-വിനോദ് ഗുരുവായൂർ
കൊച്ചി: സംസ്‌ഥാനത്ത് ലോക്ക്ഡൗൺ ഇളവുകള്‍ പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി സിനിമ ഷൂട്ടിങ്ങിനും അനുമതി നൽകിയ സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്‌ത് സംവിധായകന്‍ വിനോദ് ഗുരുവായൂര്‍. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ചിത്രീകരണം ആരംഭിക്കാമെന്ന തീരുമാനം സ്വാഗതം...
കണ്ണൻ താമരക്കുളം ‘വിരുന്ന്’ പുനരാരംഭിച്ചു
സംസ്‌ഥാനത്ത് സിനിമകളുടെ ചിത്രീകരണ അനുമതി ലഭ്യമാക്കിയ ദിവസം മുതൽ വിരുന്നിന്റെ ചിത്രീകരണം ഇടുക്കി ജില്ലയിലെ പീരുമേടിൽ ആരംഭിച്ചിരുന്നു. എന്നാൽ, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെയും ഫെഫ്‌കയുടെയും തീരുമാനത്തെ തുടർന്ന് ചിത്രീകരണം നിർത്തി വെച്ചിരുന്നു.
ഇന്നലെ സംസ്‌ഥാന സർക്കാരും...
ചിരി കൂട്ടുകെട്ട് വീണ്ടും; ചാക്കോച്ചനും ജയസൂര്യയും ഒന്നിക്കുന്ന ചിത്രം വരുന്നു
മലയാളത്തിന്റെ പ്രിയ താരങ്ങളായ കുഞ്ചാക്കോ ബോബനും ജയസൂര്യയും വീണ്ടും ഒന്നിക്കുന്നു. ഇരുവരും ഒന്നിച്ച് നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും ഒന്നിക്കുന്നത്. കുഞ്ചാക്കോ ബോബനാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ പുതിയ സിനിമയുടെ വിശേഷം...
കാണാം ‘കൊന്നപ്പൂക്കളും മാമ്പഴവും’ തീയേറ്റർ പ്ളേ ഒടിടിയിൽ
കുട്ടികളുടെ സംഘർഷളെയും സ്വപ്‌നങ്ങളെയും പ്രതീക്ഷകളെയും അടിസ്‌ഥാന പ്രമേയമാക്കി അഭിലാഷ് എസ് സംവിധാനം ചെയ്‌ത 'കൊന്നപ്പൂക്കളും മാമ്പഴവും' എന്ന ചിത്രം തീയേറ്റർ പ്ളേ ഒടിടിയിൽ കഴിഞ്ഞ ദിവസം റിലീസ് ചെയ്‌തു.
ദേശീയ അന്തർദേശീയ ചലചിത്ര മേളകളിൽ...






































