ഫൈനൽ പാക്കപ്പ് പറഞ്ഞ് ബേസിൽ; ‘മിന്നൽ മുരളി’ ഷൂട്ടിംഗ് പൂർത്തിയായി

By Staff Reporter, Malabar News
minnal-murali
Ajwa Travels

‘ഗോദ’യ്‌ക്ക് ശേഷം ടൊവീനോ തോമസും ബേസില്‍ ജോസഫും ഒരുമിക്കുന്ന പുതിയ ചിത്രം ‘മിന്നൽ മുരളി’യുടെ ചിത്രീകരണം അവസാനിച്ചു. ടൊവിനോ തന്നെയാണ് ചിത്രത്തിന്റെ ഫൈനൽ പാക്കപ്പ് വീഡിയോ പങ്കുവെച്ചത്.

ഇൻസ്‌റ്റഗ്രാം സ്‌റ്റോറിയായാണ് അദ്ദേഹം ചിത്രീകരണം പൂർത്തിയായതായി പ്രേക്ഷകരെ അറിയിച്ചത്. ‘ഫൈനൽ പാക്കപ്പ്… ശരിക്കും പാക്കപ്പ്’ എന്ന് സംവിധായകൻ ബേസിൽ ജോസഫ് പറയുന്നതും തുടർന്ന് അണിയറപ്രവർത്തകർ കൈയടിക്കുന്നതും വീഡിയോയിൽ കാണാം.

basil joseph-minnal murali

സൂപ്പര്‍ ഹീറോ ചിത്രമെന്ന ലേബലിൽ എത്തുന്ന ‘മിന്നൽ മുരളി’ മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലായാണ് ഒരുങ്ങുന്നത്. വീക്കെന്‍ഡ് ബ്ളോക്ക്ബസ്‌റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് നിര്‍മാണം.

‘ജിഗര്‍തണ്ട’, ‘ജോക്കര്‍’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഗുരു സോമസുന്ദരം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘മിന്നല്‍ മുരളി’യില്‍ അജു വര്‍ഗീസ്, ബൈജു, ഹരിശ്രീ അശോകന്‍, ഫെമിന ജോര്‍ജ് തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍.

സമീര്‍ താഹിറാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്. ഷാന്‍ റഹ്‌മാന്‍ ആണ് സംഗീത സംവിധാനം. ‘ബാറ്റ്മാന്‍’, ‘ബാഹുബലി’, ‘സുല്‍ത്താന്‍’ തുടങ്ങിയ ചിത്രങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച വ്ളാഡ് റിംബര്‍ഗ് ആണ് സംഘട്ടനരംഗങ്ങള്‍ സംവിധാനം ചെയ്‌തിരിക്കുന്നത്. കലാസംവിധാനം മനു ജഗത്.

Most Read: ടോക്യോ ഒളിമ്പിക്‌സ്; ടെന്നീസിൽ സാനിയ-അങ്കിത സഖ്യം പുറത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE