അഭിനയം മാത്രമല്ല ഇവിടെ പാചകവും ഡബിൾ ഓക്കെ! കുക്കിങ് വീഡിയോയുമായി ലാലേട്ടൻ

By Staff Reporter, Malabar News
Mohanlal-cooking video
Ajwa Travels

തന്റെ അഭിനയം കൊണ്ട് ഓരോ ചിത്രത്തിലും പ്രേക്ഷകരെ അൽഭുതപ്പെടുത്തുന്ന മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാല്‍ ‘ഷെഫി’ന്റെ വേഷം അണിഞ്ഞും ആരാധകരുടെ മനം നിറയ്‌ക്കുകയാണ്. പ്രേക്ഷകര്‍ക്കായി ഒരു സ്‌പെഷ്യല്‍ ചിക്കന്‍ റെസിപ്പിയുമായാണ് താരം എത്തിയിരിക്കുന്നത്.

എല്ലാവരെയും വയറുനിറയെ ഭക്ഷണം കഴിപ്പിക്കുന്ന ലാലേട്ടന്റെ പ്രകൃതത്തെപ്പറ്റി പല താരങ്ങളും പറയാറുണ്ട്. കൂടാതെ ഭക്ഷണം കഴിക്കാനും ഉണ്ടാക്കാനുമുള്ള തന്റെ ഇഷ്‌ടത്തെ കുറിച്ച് ലാലേട്ടൻ തന്നെ മുൻപ് നിരവധി തവണ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ഒരു ഒരു സ്‌പെഷ്യല്‍ ചിക്കന്‍ റെസിപ്പിയാണ് താരം പങ്കുവെച്ചിരിക്കുന്നത്.

സാധാരണ കുക്കിങ് വീഡിയോ പോലെ തന്നെ ചേരുവകളും പാചകം ചെയ്യേണ്ട വിധവുമെല്ലാം പ്രേക്ഷകര്‍ക്കായി മോഹന്‍ലാല്‍ പറഞ്ഞു തരുന്നുണ്ട്. വീഡിയോയുടെ അവസാനം ഭാര്യ സുചിത്രയും മോഹന്‍ലാലിന്റെ സുഹൃത്തായ സമീര്‍ ഹംസയുമാണ് ചിക്കന്‍ രുചിച്ച് നോക്കുന്നത്. സോഷ്യൽ മീഡിയയിൽ വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു.

അതേസമയം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘ബ്രോഡാഡി’യുടെ ചിത്രീകരണത്തിനായി ഹൈദരാബാദിലാണ് മോഹന്‍ലാല്‍. കേരളത്തില്‍ ഷൂട്ടിങ് അനുവദിക്കാത്ത സാഹചര്യത്തിലായിരുന്നു ചിത്രീകരണം ഹൈദരാബാദിലേക്ക് മാറ്റിയത്. എന്നാല്‍ സംസ്‌ഥാനത്ത് സിനിമ ചിത്രീകരണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയതോടെ കേരളത്തിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.

Most Read: ഒളിമ്പിക്‌സിൽ മെഡൽ വേട്ട തുടങ്ങി ഇന്ത്യ; ഭാരോദ്വഹനത്തിൽ മീരാഭായ് ചാനുവിന് വെള്ളി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE