രജനികാന്ത്- നയൻ‌താര ചിത്രം ‘അണ്ണാത്തേ’; പുതിയ ഷെഡ്യൂൾ ആരംഭിച്ചു

By Staff Reporter, Malabar News
annaatthe movie
Ajwa Travels

തമിഴ് സൂപ്പർ താരം രജനികാന്തിന്റെ 168ആമത്തെ ചിത്രമായ ‘അണ്ണാത്തേ’യുടെ പുതിയ ഷെഡ്യൂളിന് തുടക്കമായി. ചെന്നൈയിൽ നടക്കുന്ന ഷെഡ്യൂൾ നാളെയും മറ്റന്നാളും കൊണ്ട് തീർക്കാൻ കഴിയുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ. തുടർന്ന് സംഘം കൊൽക്കത്തയിലേക്ക് തിരിക്കുമെന്നാണ് വിവരം.

രജനികാന്തും സംവിധായകന്‍ ശിവയും ആദ്യമായി ഒന്നിക്കുന്ന ‘അണ്ണാത്തെ’ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. ‘പേട്ട’യ്‌ക്ക് ശേഷം സണ്‍പിക്‌ച്ചേഴ്‌സ് നിര്‍മിക്കുന്ന രജനി ചിത്രം കൂടിയാണിത്. നവംബർ നാലിന് ചിത്രം തിയേറ്ററിൽ റിലീസ് ചെയ്യുമെന്ന് നിർമാതാക്കൾ നേരത്തെ അറിയിച്ചിരുന്നു.

annaatthe movie

തെന്നിന്ത്യൻ സൂപ്പർ താരം നയന്‍താരയാണ് ചിത്രത്തിൽ രജനിയുടെ നായികയായി എത്തുന്നത്. ‘ദര്‍ബാറി’ന് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷ്, മീന, ഖുശ്ബു, സൂരി തുടങ്ങി വൻ താരനിരയും അണിനിരക്കുന്നു. ഡി ഇമ്മാൻ ആണ് സംഗീത സംവിധാനം.

Read Also: കോവിഡ് വന്ന് 9 മാസത്തിന് ശേഷവും ശരീരത്തില്‍ ആന്റിബോഡികള്‍ നിലനില്‍ക്കും; പഠനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE