കോവിഡ് വന്ന് 9 മാസത്തിന് ശേഷവും ശരീരത്തില്‍ ആന്റിബോഡികള്‍ നിലനില്‍ക്കും; പഠനം

By Staff Reporter, Malabar News
covid-Antibodies
Representational Image

ലണ്ടൻ: കോവിഡ് ബാധിച്ച് 9 മാസത്തിന് ശേഷവും ശരീരത്തിൽ ആന്റിബോഡികൾ നിലനിൽക്കുമെന്ന് പഠനം. ലണ്ടനിലെ ഇംപീരിയൽ കോളേജിലെയും പാദുവ സർവകലാശാലയിലെയും ഗവേഷകർ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ. നേച്ചർ കമ്മ്യൂണിക്കേഷൻസ് ജേണലിൽ ഈ പഠനഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

2020 ഫെബ്രുവരി- മാർച്ച് കാലത്ത് കോവിഡ് ബാധിച്ച ഇറ്റലിയിലെ 3000 ആളുകളിൽ പരിശോധന നടത്തിയിരുന്നു. ഇതിനുശേഷം ഇവരിൽ അതേവർഷം മെയിലും നവംബറിലും പരിശോധന നടത്തിയപ്പോഴും വൈറസിനെതിരായ ആന്റിബോഡികളുടെ സാന്നിധ്യം കണ്ടെത്താനായതായി പഠനത്തിൽ പറയുന്നു.

ഫെബ്രുവരി-മാർച്ച് കാലഘട്ടത്തിൽ അണുബാധ ഉണ്ടായവരിൽ 98.8 ശതമാനം ആളുകളിലും അതേവർഷം നവംബറിലും ആന്റിബോഡികൾ നിലനിൽക്കുന്നുണ്ട് എന്നാണ് ഗവേഷകർ കണ്ടെത്തിയത്.

കൂടാതെ ഇക്കാര്യത്തിൽ ലക്ഷണങ്ങളോടെയും ലക്ഷണങ്ങളില്ലാതെയും കോവിഡ് ബാധിതരായവർ തമ്മിൽ വ്യത്യാസം ഇല്ലായിരുന്നുവെന്നും പഠനത്തിൽ വ്യക്‌തമാക്കുന്നു.

Most Read: കോവിഡ്: കോൺഗ്രസിന്റെ പ്രചാരണം കെട്ടുകഥ; നരേന്ദ്ര മോദി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE