‘പത്‌മ’ പുതിയ ടീസർ പുറത്തിറക്കി; ഒരു അനൂപ് മേനോൻ സംരംഭം

By Siva Prasad, Special Correspondent (Film)
  • Follow author on
Surabhi Lakshmi 'Padma', Padma - A Anoop Menon Movie
Ajwa Travels

ദേശീയ അവാര്‍ഡ് ജേതാവ് സുരഭി ലക്ഷ്‌മി കേന്ദ്ര കഥാപാത്രമായെത്തുന്ന പത്‌മ ചിത്രത്തിലെ രണ്ടാമത്തെ ടീസർ പുറത്തിറക്കി. അനൂപ് മേനോന്‍ നിർമാണവും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ സുരഭി ലക്ഷ്‌മിയുടെ ഭര്‍ത്താവായി അനൂപ് മേനോനും കഥാപാത്രമാകുന്നുണ്ട്.

ഒരു രസകരമായ ടിക്‌ടോക് ഡാൻസും ചെറിയ സംഭാഷണ ശകലവുമുള്ള ടീസർ ചിത്രത്തിന്റെ സ്വഭാവം വെളിപ്പെടുത്തുന്നുണ്ട്. നമ്മുടെ ജോലി ചേച്ചിയില്ലേ, ഷി ഈസ് ഗുഡ് ഡാൻസർ എന്ന് അനൂപ്‌മേനോന്റെ അരികിലിരിക്കുന്ന കുട്ടിപറയുകയും തുടർന്ന് ചിരിപടർത്തി അവസാനിക്കുകയും ചെയ്യുന്ന ടീസറിൽ അനൂപ് മേനോൻ, സുരഭി ലക്ഷ്‌മി, ശ്രുതി രജനികാന്ത്, അമ്പി നീനാസ് ഉൾപ്പടെയുള്ളവരെയാണ് കാണുന്നത്. ഏറെ നാളുകള്‍ക്ക് ശേഷം സുരഭി ടൈറ്റില്‍ റോളിലെത്തുന്ന ചിത്രം കൂടിയാണ് പത്‌മ‘.

അനൂപ് മേനോന്‍സ് സ്‌റ്റോറീസിന്റെ ബാനറില്‍ നിർമിക്കുന്ന പത്‌മയുടെ തിരക്കഥയും ഇദ്ദേഹം തന്നെയാണ് നിർവഹിക്കുന്നത്. പ്രശസ്‌ത ക്യാമറാമാന്‍ മഹാദേവന്‍ തമ്പിയാണ് ഛായാഗ്രഹണം കൈകാര്യം ചെയ്യുന്നത്. നിനോയ് വര്‍ഗീസ് സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ കലാ സംവിധാനം ദുന്‍ദു രഞ്‌ജീവ്‌ നിർവഹിക്കുന്നു.

ഫീൽഗുഡ് മൂവി വിഭാഗത്തിൽ പെടുന്ന ചിത്രത്തിന്റെ മുൻപ് പുറത്തിറങ്ങിയ ടീസറും ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. മികച്ച ഒരു ഫാമിലി ചിത്രം എന്ന പ്രതീക്ഷയാണ് ടീസറുകളും വാർത്തകളും ഇതിനോടകം പ്രേക്ഷകരിൽ എത്തിച്ചിരിക്കുന്നത്. പ്രൊജക്‌ട് ഡിസൈനര്‍ – ബാദുഷ, എഡിറ്റര്‍ – സിയാന്‍ ശ്രീകാന്ത്, പ്രൊഡക്ഷൻ കണ്‍ട്രോളര്‍ – അനില്‍ ജി, ഡിസൈന്‍ – ആന്റണി സ്‌റ്റീഫൻ, വാര്‍ത്ത പ്രചരണം – പി ശിവപ്രസാദ് എന്നിവരാണ് മറ്റ് പ്രധാന അണിയറ പ്രവർത്തകർ.

Most Read: കാഴ്‌ചക്കാരിൽ നിന്ന് നേരിട്ട് പണമുണ്ടാക്കാം; ക്രിയേറ്റേഴ്‌സിന് ‘സൂപ്പർ താങ്ക്‌സുമായി’ യൂ ട്യൂബ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE