ലൊക്കേഷൻ ഡി കാറ്റഗറിയില്‍; മിന്നൽ മുരളിയുടെ ഷൂട്ടിംഗ് നിർത്തി

By Syndicated , Malabar News
minnal-murali-tovino
Ajwa Travels

ഇടുക്കി: ടൊവിനോ തോമസിന്റെ പുതിയ ചിത്രം മിന്നല്‍ മുരളിയുടെ ഷൂട്ടിംഗ് നിര്‍ത്തി. ഡി കാറ്റഗറിയില്‍പ്പെട്ട പഞ്ചായത്തില്‍ ഷൂട്ടിംഗ് നടക്കുന്നതിനെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി എത്തിയതോടെ പൊലീസ് ഇടപെട്ട് ഷൂട്ടിംഗ് നിര്‍ത്തി വെപ്പിക്കുകയായിരുന്നു.

തൊടുപുഴക്ക് സമീപം കുമാരമംഗലം പഞ്ചായത്തിൽ ആയിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നിരുന്നത്. എന്നാൽ ഒരാഴ്‌ചത്തെ ടിപിആര്‍ അനുസരിച്ച് പഞ്ചായത്ത് ഡി കാറ്റഗറിയിലായിരുന്നു. ഈ സാഹചര്യത്തില്‍ ഷൂട്ടിംഗ് നിര്‍ത്തിവെക്കാന്‍ പഞ്ചായത്ത് അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് കളക്‌ടറുടെ അനുമതിയുണ്ടെന്നാണ് അണിയറ പ്രവര്‍ത്തകരുടെ വാദം. തുടർന്ന് ചിത്രീകരണം അനുവദിക്കില്ലെന്ന് ജനങ്ങൾ തടഞ്ഞതോടെ പോലീസെത്തി ഷൂട്ടിംഗ് നിർത്തി വെക്കാൻ അണിയറ പ്രവർത്തകർക്ക് നിർദേശം നൽകുകയായിരുന്നു.

സൂപ്പര്‍ഹിറ്റ് ചിത്രം ‘ഗോദ‘ക്ക് ശേഷം ടോവിനോ തോമസും ബേസിൽ ജോസഫും ഒരുമിക്കുന്ന ചിത്രമാണിത്. മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന ‘മിന്നല്‍ മുരളി‘ പ്രഖ്യാപന സമയം മുതൽ ദക്ഷിണേന്ത്യയിൽ ചർച്ചയായിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം റിലീസിന് എത്തും.

വീക്കെൻഡ് ബ്ളോക്ക്ബസ്‌റ്റേഴ്‌സിന്റെ ബാനറിൽ സോഫിയ പോൾ ആണ് നിര്‍മ്മാണം. ‘ജിഗർത്തണ്ട’, ‘ജോക്കർ’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തമിഴ് താരം ഗുരു സോമസുന്ദരവും ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്. അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ടോവിനോയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റില്‍ ഒരുക്കിയിരിക്കുന്ന ചിത്രം കൂടിയാണിത്. സമീര്‍ താഹിര്‍ ആണ് ഛായാഗ്രഹണം. സംഗീതം ഷാന്‍ റഹ്‌മാൻ.

Read also: കരുവന്നൂർ തട്ടിപ്പ്; എസി മൊയ്‌തീന്‌ പങ്ക്; ഫയലുകൾ സിപിഎം പൂഴ്‌ത്തി; കെ സുരേന്ദ്രൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE