‘നീയാം നിഴലിൽ’ ടീസർ റിലീസായി; പ്രണയവും സ്വപ്‌നവും പറയുന്ന ആൽബം

By Siva Prasad, Special Correspondent (Film)
  • Follow author on
Neeyam Nizhalil Album
Ajwa Travels

ഗൗതം നാഥിന്റെ സംവിധാനത്തിൽ, ജുബൈർ മുഹമ്മദ് സംഗീതം നൽകി വർഷിത്ത് രാധാകൃഷ്‌ണന്റെ മനോഹരമായ ആലാപനത്തിൽ നിർമിച്ച ആൽബംനീയാം നിഴലിൽ ടീസർ റിലീസായി. ചലച്ചിത്ര താരങ്ങളായ അപർണ ദാസും, രാഹുൽ കൃഷ്‌ണയുമാണ് ആൽബത്തിൽ അഭിനയിക്കുന്നത്.

പ്രണയത്തിന്റെ തീവ്രതയോടൊപ്പം, സ്വപ്‌നങ്ങളും സ്വാർഥതയും കൂടെ ചേരുമ്പോൾ പ്രണയത്തിൽ ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങളെയും വളരെ മനോഹരമായി നീയാം നിഴലിൽ വരച്ചുകാണിക്കുന്നുണ്ട്.

സംഗീതത്തിനും വരികൾക്കുമൊപ്പം ഗംഭീര വിഷ്വൽസും ഇരുവരുടെയും പ്രേമ രംഗങ്ങളിലെ അസാധ്യ പ്രകടനവും ആസ്വാദകർക്ക് ഒരു സിനിമയുടെ പ്രതീതി സമ്മാനിക്കുന്നതാകും ആൽബമെന്ന് 49 സെക്കന്റുള്ള ടീസർ പറയുന്നുണ്ട്.

സംവിധായകൻ പറയുന്നത് അനുസരിച്ച്; ‘പ്രണയവും, ജീവിതവും, ആഗ്രഹങ്ങളും, സ്വാർഥതയുമൊക്കെ നേർക്കുനേർ വരുമ്പോൾ, പലരും പ്രണയത്തെ തിരഞ്ഞെടുക്കുകയാണ് പതിവ്. എന്നാൽ താര, തന്റെ ജീവിതത്തെ, അല്ലെങ്കിൽ തന്റെ സ്വപ്‌നങ്ങളെ സ്വന്തമാക്കാൻ ശ്രമിക്കുകയാണ് ചെയ്യുന്നത്. തന്റെ പങ്കാളിക്ക് അത് മനസിലാക്കാൻ കഴിയാതെ വരുമ്പോൾ അവർക്ക് പിരിയേണ്ടി വരികയും ചെയ്യുന്നു‘ –ഇതൊക്കെയാണ് ആൽബം പറയുന്നത്.

ഇരുവരും പിരിഞ്ഞതിന് ശേഷം, നീണ്ട വർഷങ്ങൾക്കിപ്പുറം വീണ്ടും ഒരു ഒത്തുചേരലിന് താരയെ കാണാൻ അവസരം കിട്ടിയ രാഹുലിന്, തന്റെ തെറ്റിദ്ധാരണ കൊണ്ടുണ്ടായ തെറ്റ് തിരുത്താൻ കഴിയുമോ? ‘നീയാം നിഴലിൽ പറയുന്ന പ്രണയകഥ മനസിലാക്കാൻ കാത്തിരിക്കുന്ന പ്രേക്ഷകരിലേക്ക് ഉടനെ ആൽബം റിലീസ് ചെയ്യാനുള്ള ശ്രമത്തിലാണ് അണിയറ പ്രവർത്തകർ. ആൽബത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് ജോയ് പോളാണ്. കെആര്‍ പാർഥ സാരഥിയാണ് നിര്‍മാണം. വാർത്ത പ്രചരണം പി ശിവപ്രസാദ് നിർവഹിക്കുന്നു.

Most Read: അനന്യയുടെ സ്വകാര്യ ഭാഗങ്ങളിൽ ഉണങ്ങാത്ത മുറിവ്; പോസ്‌റ്റുമോർട്ടം റിപ്പോർട് പോലീസിന് കൈമാറി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE