‘പിടികിട്ടാപ്പുള്ളി’ സെക്കൻഡ്‌ ലുക് പോസ്‌റ്റർ; അഹാന, സണ്ണി വെയ്‌ൻ, മെറീന കോമ്പോ ചിത്രം

By Siva Prasad, Special Correspondent (Film)
  • Follow author on
Pidikittapulli Movie
Ajwa Travels

ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ഏറ്റവും പുതിയ ചിത്രമായ പിടികിട്ടാപ്പുള്ളിയുടെ ഒഫീഷ്യൽ സെക്കൻഡ്‌ ലുക് പോസ്‌റ്റർ സോഷ്യൽ മീഡിയയിൽ റീലീസ് ചെയ്‌തു. അഹാന കൃഷ്‌ണകുമാർ, മെറീന മൈക്കിൾ, സണ്ണി വെയിൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന ക്രൈം കോമഡി ചിത്രം സംവിധാനം ചെയ്യുന്നത്‌ നവാഗതനായ ജിഷ്‌ണു ശ്രീകണ്‌ഠനാണ്.

ദർബേ ഗുജോ എന്ന ഹ്രസ്വചിത്രം സംവിധാനം ചെയ്‌ത്‌ ശ്രദ്ധേയനായ ജിഷ്‌ണു ശ്രീകണ്‌ഠൻ ബിഗ്‌സ്‌ക്രീനിന് വേണ്ടി ഒരുക്കിയ ചലച്ചിത്രമാണ് പിടികിട്ടാപ്പുള്ളി‘. കഴിഞ്ഞയാഴ്‌ച ചിത്രത്തിന്റെ ഫസ്‌റ്റ് ലുക് പോസ്‌റ്ററിനെതിരെ ചിത്രത്തിലെ നായികമാരിൽ ഒരാളായ മെറീന മൈക്കിൾ നടത്തിയ ഹാസ്യാത്‌മക പ്രതിഷേധം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചാവിഷയമായിരുന്നു.

ചിത്രത്തിന്റെ ഫസ്‌റ്റ് ലുക് പോസ്‌റ്ററിൽ നിന്നും മെറീന ഒഴിവാക്കപ്പെട്ടതിനെതിരെ, അഭിനയിച്ച സിനിമയുടെ പോസ്‌റ്ററിൽ എന്റെ മുഖം വെയ്‌ക്കാൻ ഒരു ഡിസൈനറുടെയും സഹായം വേണ്ടന്ന് പറയാൻ പറഞ്ഞ്.. എന്ന രസകരമായ തലക്കെട്ടോടെ തന്റെ ഫോട്ടോ കൂടി ഉൾപ്പെടുത്തി എഡിറ്റ്‌ ചെയ്‌താണ്‌ ടൈറ്റിൽ പോസ്‌റ്റർ മറീന തന്റെ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്‌തത്‌.

അതിരന് ശേഷം പിഎസ് ജയഹരി സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ, സൈജു കുറുപ്പ്‌, ലാലു അലക്‌സ്, ബൈജു തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളാകുന്നു.

Pidikittapulli Movie
‘പിടികിട്ടാപ്പുള്ളി’ സെക്കൻഡ്‌ ലുക് പോസ്‌റ്റർ

‘പിടികിട്ടാപ്പുള്ളി’യുടെ തിരക്കഥയും സംഭാഷണവും സുമേഷ്‌ വി റോബിൻ, വരികൾ – വിനായക്‌ ശശികുമാർ, മനു മഞ്‌ജിത്‌, ഛായാഗ്രഹണം – അൻജോയ്‌ സാമുവൽ, ചിത്രസംയോജനം – ബിബിൻ പോൾ സാമുവൽ, വസ്‌ത്രാലങ്കാരം – ധന്യ ബാലകൃഷ്‌ണൻ, ഡിസൈൻസ്‌ – ഷിബിൻ സി ബാബു, വാർത്താ പ്രചരണം – പി ശിവപ്രസാദ്‌, മാർക്കറ്റിംഗ്‌ എംആർ പ്രൊഫഷണൽ.

Most Read: നിയന്ത്രണങ്ങൾ കർശനമാക്കുന്നു; കോവിഡ് സബ് ഡിവിഷനുകൾ രൂപീകരിക്കാൻ തീരുമാനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE