Sat, Jan 24, 2026
15 C
Dubai
Home Tags Farmers protest

Tag: farmers protest

കർഷകരുടെ അവകാശ സംരക്ഷണം മാത്രമല്ല, ഭരണഘടന മൂല്യങ്ങളുടെ പുനസ്‌ഥാപനം കൂടിയാണ് കർഷക പ്രതിഷേധങ്ങൾ; മുഖ്യമന്ത്രി

തിരുവനന്തപുരം: കർഷകരുടെ അവകാശ സംരക്ഷണം മാത്രമല്ല, ഇന്ത്യൻ ഭരണഘടനയുടെ മൂല്യങ്ങളുടെ പുനസ്‌ഥാപനം കൂടിയാണ് കർഷക പ്രതിഷേധങ്ങൾ ആവശ്യപ്പെടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. റിപ്പബ്ളിക്ക് ദിനത്തോടനുബന്ധിച്ച് പങ്കുവെച്ച ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ഇന്ത്യ...

കർഷക റാലി തടഞ്ഞ് പോലീസ്; നിവേദനം കീറിയെറിഞ്ഞ് ഗവർണർക്ക് എതിരെ പ്രതിഷേധം

മുംബൈ: കാർഷിക നിയമങ്ങൾക്ക് എതിരായ കർഷക മാർച്ച് മുംബൈ നഗരത്തിൽ പോലീസ് തടഞ്ഞു. ദക്ഷിണ മുംബൈയിൽ റാലികൾ പാടില്ലെന്ന മഹാരാഷ്‌ട്ര ഹൈക്കോടതി ഉത്തരവ് ചൂണ്ടികാട്ടിയാണ് നടപടി. ഇതിനെ തുടർന്ന് മെട്രോ സിഗ്‌നലിന് സമീപം...

കർഷകരുടെ ട്രാക്‌ടർ റാലിയിൽ കുഴപ്പമുണ്ടാക്കാൻ പാക് ശ്രമമെന്ന് ഡെൽഹി പോലീസ്

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർ റിപ്പബ്ളിക്ക് ദിനത്തിൽ നടത്താനിരിക്കുന്ന ട്രാക്‌ടർ റാലി അലങ്കോലപ്പെടുത്താൻ പാകിസ്‌ഥാൻ ശ്രമമെന്ന് ഡെൽഹി പോലീസ്. ട്രാക്‌ടർ റാലി അലങ്കോലപ്പെടുത്തുക എന്ന ലക്ഷ്യവുമായി പാകിസ്‌ഥാൻ...

കർഷക പ്രക്ഷോഭത്തിന് പിന്തുണ; മഹാരാഷ്‌ട്രയിൽ ആയിരകണക്കിന് പേർ പങ്കെടുക്കുന്ന മാർച്ച്

മുംബൈ:കാർഷിക നിയമങ്ങൾക്ക് എതിരായി നടക്കുന്ന കർഷക പ്രക്ഷോഭത്തിന്റെ ഭാഗമായി മഹാരാഷ്‌ട്രയിൽ ആയിരക്കണക്കിന് കർഷകർ പങ്കെടുക്കുന്ന മാർച്ച്. നാസിക്കിൽ നിന്നും മുംബൈയിലേക്ക് 180 കിലോമീറ്റർ ദൂരമാണ് കർഷകർ മാർച്ച് നടത്തുന്നത്. സംസ്‌ഥാനത്തെ 21 ജില്ലകളിൽ...

കർഷകരുടെ ട്രാക്‌ടർ റാലി; അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് ഡെൽഹി പോലീസ്

ന്യൂഡെൽഹി: ട്രാക്‌ടർ റാലിക്ക് അനുമതി കിട്ടിയെന്ന കർഷകരുടെ അവകാശവാദത്തിന് പിന്നാലെ വിശദീകരണവുമായി ഡെൽഹി പൊലീസ് രംഗത്ത്. റാലിയുടെ സഞ്ചാര പാത സംബന്ധിച്ച് കർഷക സംഘടനകളിൽ നിന്ന് രേഖാമൂലം അപേക്ഷ ലഭിച്ചാൽ മാത്രമാകും അന്തിമ...

കർഷക പ്രക്ഷോഭം; കോൺഗ്രസ് മാർച്ചിൽ സംഘർഷം

ഭോപ്പാൽ: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്ക് എതിരെ ഡെൽഹി അതിർത്തിയിൽ കർഷകർ നടത്തുന്ന പ്രതിഷേധ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മധ്യപ്രദേശിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രകടനത്തിൽ സംഘർഷം. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് ലാത്തിയും...

ഡെൽഹിയിലെ സമരഭൂമിയിൽ വീണ്ടും കർഷകമരണം

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് രാജ്യതലസ്‌ഥാനത്ത് സമരം നടത്തുന്ന കർഷകരിൽ ഒരാൾ കൂടി മരിച്ചു. ടിക്റി അതിർത്തിയിൽ സമരം ചെയ്യുന്ന പഞ്ചാബ് മാൻസ സ്വദേശിയായ ഹർവിന്ദർ സിങ്ങാണ്...

കർഷക സമരം; സർക്കാരിന് താക്കീതുമായി ബംഗളൂരിൽ കോൺഗ്രസ് റാലി

ബംഗളൂര്: കർഷക വിരുദ്ധ നിയമങ്ങൾക്ക് എതിരെ ബംഗളൂരിൽ കോൺഗ്രസ് റാലി. കർഷകരും കോൺഗ്രസ് പ്രവർത്തകരും അണിനിരന്ന 'രാജ്‌ഭവൻ ചലോ മാർച്ച്' കർണാടക സർക്കാരിന് താക്കീതായി. കർഷകരെ ദ്രോഹിക്കുന്ന 3 നിയമങ്ങളും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ്...
- Advertisement -