കർഷക സമരം; സർക്കാരിന് താക്കീതുമായി ബംഗളൂരിൽ കോൺഗ്രസ് റാലി

By Trainee Reporter, Malabar News
farmers protest
Representational image
Ajwa Travels

ബംഗളൂര്: കർഷക വിരുദ്ധ നിയമങ്ങൾക്ക് എതിരെ ബംഗളൂരിൽ കോൺഗ്രസ് റാലി. കർഷകരും കോൺഗ്രസ് പ്രവർത്തകരും അണിനിരന്ന ‘രാജ്‌ഭവൻ ചലോ മാർച്ച്‘ കർണാടക സർക്കാരിന് താക്കീതായി. കർഷകരെ ദ്രോഹിക്കുന്ന 3 നിയമങ്ങളും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് റാലി നടത്തിയത്. സമരക്കാരെ പലയിടത്തും പോലീസ് തടഞ്ഞു. ഇതിനെ തുടർന്ന് നഗരത്തിലെ മിക്ക റോഡുകളിലും ഗതാഗതം തടസപ്പെട്ടു.

കെപിസിസി അധ്യക്ഷൻ ഡികെ ശിവകുമാർ, പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ, മുൻ ഉപമുഖ്യമന്ത്രി ജി പരമേശ്വര, രാജ്യസഭാ എംപി മല്ലികാർജുൻ ഖാർഗെ തുടങ്ങിയവർ പ്രതിഷേധ റാലിക്ക് നേതൃത്വം നൽകി.

പ്രതിഷേധിക്കുന്ന കർഷകരെ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്തുകയാണെന്ന് ഫ്രീഡം പാർക്കിൽ പ്രതിഷേധ റാലിയെ അഭിസംബോധന ചെയ്‌ത്‌ ഡികെ ശിവകുമാർ പറഞ്ഞു. പോലീസിനെ ദുരുപയോഗം ചെയ്‌ത്‌ കർഷകരുടെ ശബ്‍ദം ഇല്ലാതാക്കാനാണ് ശ്രമം. എന്നാൽ പ്രതിഷേധിക്കാനുള്ള അവകാശം ജനാധിപത്യത്തിന്റെ ജീവരക്‌തമാണെന്ന് ശിവകുമാർ ചൂണ്ടിക്കാട്ടി. കോൺഗ്രസ് കർഷകർക്കൊപ്പം ഉണ്ടാകുമെന്നും വിവാദ നിയമങ്ങൾ പിൻവലിക്കുന്നതുവരെ സമരം തുടരുമെന്നും സിദ്ധരാമയ്യ പറഞ്ഞു.

രാജ്‌ഭവനിലേക്കുള്ള മാർച്ചിന് പോലീസ് നേരത്തെ അനുമതി നിഷേധിച്ചിരുന്നു. ഇതേ തുടർന്ന് ഡികെ ശിവകുമാർ, മല്ലികാർജുൻ ഖാർഗെ, ജി പരമേശ്വര, എച്ച്കെ പാട്ടീൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ ബുധനാഴ്‌ച വൈകിട്ടോടെ രാജ്ഭവനിലെത്തിയ നേതാക്കൾ ഗവർണർ വാജുഭായി വാലയെ കണ്ടു. കർഷകരെ ദ്രോഹിക്കുന്ന 3 വിവാദ നിയമങ്ങളും പിൻവലിക്കണമെന്ന് കോൺഗ്രസ് നേതാക്കൾ നിവേദനത്തിൽ ഗവർണറോട് ആവശ്യപ്പെട്ടു.

Read also: റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ചു; 3 ബിജെപി പ്രവർത്തകർ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE