കർഷകരുടെ ട്രാക്‌ടർ റാലിയിൽ കുഴപ്പമുണ്ടാക്കാൻ പാക് ശ്രമമെന്ന് ഡെൽഹി പോലീസ്

By Trainee Reporter, Malabar News
farmers-protest-tractor-rally
Representational Image
Ajwa Travels

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർ റിപ്പബ്ളിക്ക് ദിനത്തിൽ നടത്താനിരിക്കുന്ന ട്രാക്‌ടർ റാലി അലങ്കോലപ്പെടുത്താൻ പാകിസ്‌ഥാൻ ശ്രമമെന്ന് ഡെൽഹി പോലീസ്. ട്രാക്‌ടർ റാലി അലങ്കോലപ്പെടുത്തുക എന്ന ലക്ഷ്യവുമായി പാകിസ്‌ഥാൻ കേന്ദ്രീകരിച്ച് 300ഓളം ട്വിറ്റർ അക്കൗണ്ടുകൾ സജീവമായെന്ന് പോലീസ് അറിയിച്ചു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നും പോലീസ് സ്‌പെക്‌ടറൽ കമ്മീഷണർ (ഇന്റലിജൻസ്) ദീപേന്ദ്ര പഥക് പറഞ്ഞു.

ജനുവരി 13നും 18നും ഇടയിലാണ് ട്വിറ്റർ സന്ദേശങ്ങൾ വന്നത്. വിവിധ ഏജൻസികൾ ഇക്കാര്യത്തിൽ ജാഗ്രത പുലർത്തുന്നുണ്ട്. റിപ്പബ്ളിക്ക് ദിന പരേഡ് പൂർത്തിയായശേഷം കനത്ത സുരക്ഷയിലാകും ട്രാക്‌ടർ റാലിയെന്നും അദ്ദേഹം വ്യക്‌തമാക്കി. ഏറെ വെല്ലുവിളികൾ നിറഞ്ഞ ദൗത്യമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read also: മുല്ലപ്പെരിയാർ ഉൾപ്പടെ 1115 ഇന്ത്യൻ ഡാമുകളുടെ കാലാവധി 2025ൽ തീരും; യുഎൻ റിപ്പോർട്ട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE