Tag: food poisoning
ബേക്കറിയിൽ നിന്ന് അൽഫാം കഴിച്ചു; 15 പേർക്ക് ഭക്ഷ്യവിഷബാധയെന്ന് സംശയം
വയനാട്: ബേക്കറിയിൽ നിന്നും ഭക്ഷണം കഴിച്ച 15 പേർക്ക് ഭക്ഷ്യവിഷബാധയെന്ന് സംശയം. വയനാട് ജില്ലയിലെ അമ്പലവയലിൽ പ്രവർത്തിക്കുന്ന ഫേമസ് ബേക്കറിയിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് വയറിളക്കവും ഛർദിയും അനുഭവപ്പെട്ടത്. ഇതോടെ ആരോഗ്യവകുപ്പ് അധികൃതർ...
വനിതാ ഹോസ്‌റ്റലിലെ ഭക്ഷ്യവിഷബാധ; അന്വേഷണത്തിന് ഉത്തരവിറക്കി മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട്: ജില്ലയിലെ പെരുമണ്ണയിൽ പ്രവർത്തിക്കുന്ന സ്വകാര്യ വനിതാ ഹോസ്‌റ്റലിലെ വിദ്യാർഥിനികൾക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ. ഭക്ഷ്യവിഷബാധ ഉണ്ടായെന്ന പരാതിയെ കുറിച്ച് അന്വേഷിക്കാൻ ജില്ലാ കളക്‌ടർക്ക് കമ്മീഷൻ ഉത്തരവിറക്കി. കമ്മീഷൻ...
കോഴിക്കോട് ഭക്ഷ്യവിഷബാധ; ഒരാളുടെ നില ഗുരുതരം-അന്വേഷണം ആരംഭിച്ചു
കോഴിക്കോട്: ജില്ലയിലെ പെരുമണ്ണയിൽ പ്രവർത്തിക്കുന്ന സ്വകാര്യ വനിതാ ഹോസ്‌റ്റലിലെ വിദ്യാർഥിനികൾക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന ഒരാളുടെ നില ഗുരുതരമാണ്. ഗുരുതരാവസ്‌ഥയിലായ കുട്ടിയെ...
കോഴിക്കോട് സ്വകാര്യ ഹോസ്‌റ്റലിലെ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ; ചികിൽസ തേടി
കോഴിക്കോട്: ജില്ലയിലെ പെരുമണ്ണയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ഹോസ്‌റ്റലിലെ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ. ഹോസ്‌റ്റലിലെ 15 ഓളം വിദ്യാർഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. സംഭവത്തിൽ ഏഴ് പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്‌ക്ക് ഹോസ്‌റ്റലിൽ...
കാസർഗോഡ് വനിതാ ഹോസ്‌റ്റലിൽ ഭക്ഷ്യവിഷബാധ; 12 പേർ ചികിൽസ തേടി
കാസർഗോഡ്: ജില്ലയിലെ വനിതാ ഹോസ്‌റ്റലിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് 12 വിദ്യാർഥികൾ ആശുപത്രിയിൽ ചികിൽസ തേടി. കാസർഗോഡ് ഉദയഗിരി വനിതാ ഹോസ്‌റ്റലിൽ താമസിക്കുന്ന വിദ്യാർഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
ജനറൽ ആശുപത്രിയിലെ നഴ്‌സിംഗ് സ്‌കൂളിൽ പഠിക്കുന്ന വിദ്യാർഥികളാണ് ഉദയഗിരി...
മലിനജലം ഉപയോഗിച്ചു; സൂററ്റിൽ 6 മരണം, 50 പേർ ആശുപത്രിയിൽ
സൂറത്ത്: ഗുജറാത്തിലെ സൂററ്റിൽ മലിനജലം കുടിവെള്ളമായി ഉപയോഗിച്ചതിനെ തുടർന്ന് ആറ് പേർ മരണപ്പെട്ടു. 50ലധികം പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്‌തു. കതോർ വില്ലേജിലെ വിവേക് നഗർ കോളനിയിലാണ് ദുരന്തമുണ്ടായത്. സൂററ്റ് മുനിസിപ്പൽ കോർപ്പറേഷനിലെ...
ജയ്‌പൂരിൽ ക്ഷേത്രത്തിലെ പ്രസാദം കഴിച്ച ഭക്‌തർ അവശനിലയിൽ; ഭക്ഷ്യ വിഷബാധയെന്ന് സംശയം
ജയ്‌പൂർ: മഹാശിവരാത്രിയോട് അനുബന്ധിച്ച് ക്ഷേത്രത്തിൽ വിതരണം ചെയ്‌ത പ്രസാദം കഴിച്ച ഭക്‌തർ അവശനിലയിൽ. രാജസ്‌ഥാനിലെ ദുംഗാർപൂർ ജില്ലയിലെ അസ്‌പൂർ ഗ്രാമത്തിലാണ് സംഭവം. 70ഓളം പേർക്കാണ് ശാരീരിക അസ്വസ്‌ഥതകൾ അനുഭവപ്പെട്ടത്.
അവശനിലയിലുളളവരുടെ സംഖ്യ ഇനിയും ഉയരാനാണ്...
ഭക്ഷ്യവിഷബാധ; ഉത്തര്‍പ്രദേശില്‍ 32 പേർ ചികിൽസയിൽ
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ പ്രാര്‍ഥനാ യോഗത്തില്‍ വച്ച് പ്രസാദം കഴിച്ച 32 പേര്‍ക്ക് ഭക്ഷ്യവിഷബാധ. കനൗജിലെ ജുഖായ ഗ്രാമത്തിൽ സംഘടിപ്പിച്ച 'ഭഗവത് കഥ' അവസാനിക്കുന്നതിന്റെ ഭാഗമായാണ് പ്രസാദ വിതരണം നടത്തിയത്. ഗ്രാമവാസികളില്‍ ഭൂരിഭാഗം പേരും...






































