Fri, Jan 23, 2026
15 C
Dubai
Home Tags India VS Bharat

Tag: India VS Bharat

ബിഎസ്എൻഎല്ലിൽ നിന്ന് ഇന്ത്യയെ വെട്ടി, ഇനി കണക്‌ടിങ് ഭാരത്; നിറവും മാറ്റി

ന്യൂഡെൽഹി: ഇന്ത്യയെ വെട്ടി ഭാരതമാക്കിയും നിറം മാറ്റിയും ബിഎസ്എൻഎല്ലിന്റെ പുതിയ ലോഗോ. കണക്‌ടിങ് ഇന്ത്യ എന്ന ബിഎസ്എൻഎല്ലിന്റെ ടാഗ്‌ലൈനാണ് കണക്‌ടിങ് ഭാരത് എന്നാക്കി മാറ്റിയത്. പഴയ ലോഗോയിലെ നീല, ചുവപ്പ് നിറങ്ങൾക്ക് പകരം...

‘ഇന്ത്യക്ക് പകരം ഭാരതമാക്കരുത്’; പ്രധാനമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും കത്തയച്ചു വി ശിവൻകുട്ടി

തിരുവനന്തപുരം: പേര് മാറ്റ വിവാദത്തിൽ ഇടപെട്ടു മന്ത്രി വി ശിവൻകുട്ടി. സ്‌കൂളുകളിലെ പാഠപുസ്‌തകങ്ങളിൽ ‘ഇന്ത്യ’ക്ക് പകരം ‘ഭാരതം’ എന്നാക്കി മാറ്റാനുള്ള തീരുമാനം റദ്ദാക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി...

‘പാഠ പുസ്‌തകങ്ങളെ കാവി പുതപ്പിക്കാൻ ശ്രമം’; കേരളത്തിൽ നടക്കില്ലെന്ന് വി ശിവൻകുട്ടി

തിരുവനന്തപുരം: പാഠ പുസ്‌തകങ്ങളെ കാവി പുതപ്പിക്കാൻ ശ്രമം നടക്കുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്‌കൂളുകളിലെ പാഠപുസ്‌തകങ്ങളിൽ ‘ഇന്ത്യ’ക്ക് പകരം ‘ഭാരതം’ എന്നാക്കി മാറ്റാനുള്ള തീരുമാനത്തെ കേരളം അംഗീകരിക്കില്ലെന്നും ഇത് തള്ളിക്കളയുകയാണെന്നും മന്ത്രി...

പേര് മാറ്റ വിവാദം; ‘ഭാരതം’ എന്ന് ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്ന് ഗവർണർ

തിരുവനന്തപുരം: സ്‌കൂളുകളിലെ പാഠപുസ്‌തകങ്ങളിൽ ‘ഇന്ത്യ’ക്ക് പകരം ‘ഭാരതം’ എന്നാക്കി മാറ്റാനുള്ള എൻസിഇആർടി ശുപാർശയെ അനുകൂലിച്ചു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സാമൂഹിക പാഠ പുസ്‌തകങ്ങളിൽ ഭാരതം എന്ന് ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്ന് ഗവർണർ പറഞ്ഞു....

‘ഇന്ത്യ’ക്ക് പകരം ‘ഭാരതം’; എതിർപ്പുമായി കേരളം- ബദൽ സാധ്യത തേടും

തിരുവനന്തപുരം: സ്‌കൂളുകളിലെ പാഠപുസ്‌തകങ്ങളിൽ ‘ഇന്ത്യ’ക്ക് പകരം ‘ഭാരതം’ എന്നാക്കി മാറ്റാനുള്ള എൻസിഇആർടി ശുപാർശയിൽ എതിർപ്പുമായി കേരളം. ബദൽ സാധ്യത തേടാനാണ് കേരളത്തിന്റെ തീരുമാനം. ഇന്ത്യ എന്ന പേര് നിലനിർത്തി എൻസിഇആർടി പാഠപുസ്‌തകങ്ങൾ സ്വന്തം...

പാഠ പുസ്‌തകങ്ങളിൽ ‘ഇന്ത്യ’ക്ക് പകരം ‘ഭാരതം’; ശുപാർശ നൽകി എൻസിഇആർടി സമിതി

ന്യൂഡെൽഹി: സ്‌കൂളുകളിലെ പാഠപുസ്‌തകങ്ങളിൽ 'ഇന്ത്യ'ക്ക് പകരം 'ഭാരതം' എന്ന് ഉപയോഗിക്കാൻ ശുപാർശയുമായി നാഷണൽ കൗൺസിൽ ഓഫ് എജ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ് (എൻസിഇആർടി). 'ഇന്ത്യ' എന്ന് രേഖപ്പെടുത്തിയ എല്ലായിടത്തും 'ഭാരതം' എന്നാക്കി മാറ്റാനാണ്...

മോദിക്ക് ഇന്ത്യയുടെ പ്രധാനമന്ത്രിയാണെന്ന് പറയാൻ നാണമുണ്ടോ? കെസി വേണുഗോപാൽ

കണ്ണൂർ: നരേന്ദ്രമോദിക്ക് ഇന്ത്യയുടെ പ്രധാനമന്ത്രിയാണെന്ന് പറയാൻ നാണമുണ്ടോയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. 'ഇന്ത്യ' എന്ന പേര് തുടച്ചുനീക്കാനാണ് നീക്കമെങ്കിൽ അത് ദുഷ്‌ടലാക്കാണെന്നും ബിജെപിയുടെ നീക്കം വിഭജനവും വിഭാഗീയതയുമാണെന്നും കെസി വേണുഗോപാൽ...

‘ഇന്ത്യ’ എന്ന പദത്തോട് എന്തിനാണ് ഇത്ര ഭയം? രൂക്ഷമായി വിമർശിച്ചു മുഖ്യമന്ത്രി

തിരുവനന്തപുരം: 'ഇന്ത്യ' എന്നതിന് പകരം 'ഭാരത്' എന്നാക്കി മാറ്റാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ രൂക്ഷമായി വിമർശിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തിന്റെ ബഹുസ്വരതയെ തകർക്കാനുള്ള ആവർത്തിച്ചുള്ള ശ്രമങ്ങളുടെ തുടർച്ചയാണ് 'ഇന്ത്യ' എന്ന പേര്...
- Advertisement -