ന്യൂഡെൽഹി: ഇന്ത്യയെ വെട്ടി ഭാരതമാക്കിയും നിറം മാറ്റിയും ബിഎസ്എൻഎല്ലിന്റെ പുതിയ ലോഗോ. കണക്‌ടിങ് ഇന്ത്യ എന്ന ബിഎസ്എൻഎല്ലിന്റെ ടാഗ്‌ലൈനാണ് കണക്‌ടിങ് ഭാരത് എന്നാക്കി മാറ്റിയത്. പഴയ ലോഗോയിലെ നീല, ചുവപ്പ് നിറങ്ങൾക്ക് പകരം നീല, ദേശീയ പതാകയിലെ നിറങ്ങളായ വെള്ള, പച്ച, കുങ്കുമം എന്നിവയുമാണ് പുതിയ ലോഗോയിലുള്ളത്.
നേരത്തെ, ദൂരദർശന്റെ ലോഗോ കാവിനിറമാക്കിയും ജി20 ഉച്ചകോടിയുടെ ക്ഷണക്കത്തിൽ ഇന്ത്യക്ക് പകരം ഭാരതമെന്ന് പ്രയോഗിച്ചതും വിവാദത്തിലായിരുന്നു. രാജ്യത്താകെ 4ജി നെറ്റ്‌വർക്ക് നൽകുന്നതിന്റെ ഉൽഘാടന പരിപാടിയിലാണ് ബിഎസ്എൻഎലിന്റെ പുതിയ ലോഗോ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പുറത്തിറക്കിയത്. സ്‌പാം ബ്ളോക്കിങ്, വൈഫൈ റോമിങ് സർവീസ്, ഇൻട്രാനെറ്റ് ടിവി തുടങ്ങി ഏഴ് പുതിയ സർവീസുകളും ബിഎസ്എൻഎൽ പുറത്തിറക്കി.
Most Read| അൻവർ അടഞ്ഞ അധ്യായം, പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ വിജയിക്കും