അലിഗഢിന്റെ പേര് ഹരിഗഢ് എന്നാക്കാൻ നിര്‍ദേശവുമായി മുനിസിപ്പല്‍ കോര്‍പറേഷന്‍

വൈകാരികതയെ ഇളക്കിവിട്ടും അതിനെ തൃപ്‌തിപ്പെടുത്തിയും മുന്നോട്ടു പോകുന്നവർക്ക് സ്‌ഥലങ്ങളുടെ പേരുമാറ്റൽ ഇപ്പോഴൊരു ആയുധമാണ്. ആ പട്ടികയിലേക്ക് പുതിയ ഒരെണ്ണം കൂടി എത്തുകയാണ്!

By Desk Reporter, Malabar News
Name of Aligarh should be changed to Harigarh
Ajwa Travels

ന്യൂഡെൽഹി: രാജ്യത്തിന്റെ പേരുമാറ്റാനുള്ള നടപടിക്ക് മുന്നോടിയായെന്നോണം പരീക്ഷണഘട്ടമെന്ന നിലക്ക് കഴിഞ്ഞ 9 വർഷത്തിനിടയിൽ മാറിയത് അൻപതോളം സ്‌ഥലങ്ങളുടെ പേരുകളാണ്. മഹാരാഷ്‌ട്രയിൽ ഔറംഗബാദിനെ ഛത്രപതി സംഭാജിനഗറാക്കിയും ഒസ്‌മാനാബാദിനെ ധാരാശിവ് ആക്കിയും അലഹബാദിനെ പ്രയാഗ്‌രാജ് ആക്കിയും മുന്നേറുന്ന ഈ നിരയിലേക്കാണ് അലിഗഢിന്റെ കടന്നു വരവ്.

അലിഗഢിനെ ഹരിഗഢ് എന്ന് പുനര്‍നാമകരണം ചെയ്യാനാണ് ആവശ്യം. ഈ ആവശ്യം മുനിസിപ്പല്‍ കോര്‍പറേഷന്‍ അംഗീകരിച്ചു പാസാക്കുകയും ചെയ്‌തു. ബിജെപി മുനിസിപ്പൽ കൗണ്‍സിലര്‍ സഞ്ജയ് പണ്ഡിറ്റ് ആണ് അലിഗഢിന്റെ പേര് മാറ്റാനുള്ള നിര്‍ദേശം നല്‍കിയത്. അതേസമയം, സര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ മാത്രമേ ജില്ലയുടെ പേര് മാറ്റുകയുള്ളൂ.

‘കഴിഞ്ഞദിവസമാണ് അലിഗഢിന്റെ പേര് ഹരിഗഢ് എന്നാക്കാനുള്ള നിര്‍ദേശം കൗണ്‍സിലര്‍ സഞ്ജയ് പണ്ഡിറ്റ് യോഗത്തില്‍ മുന്നോട്ടുവെച്ചത്. ഇത് എല്ലാ കൗണ്‍സിലര്‍മാരും ഒരേസ്വരത്തിൽ പാസാക്കി. അനുമതിക്കായി അടുത്ത ഘട്ടത്തിലേക്ക് നിര്‍ദേശം അയക്കും. എത്രയുംപെട്ടെന്ന് സര്‍ക്കാര്‍ ഇത് പരിഗണിക്കുമെന്നും അലിഗഢിന്റെ പേര് മാറ്റാനുള്ള ഞങ്ങളുടെ അവശ്യം അംഗീകരിക്കുമെന്നുമാണ് പ്രതീക്ഷ’, മേയര്‍ പ്രശാന്ത് സിങ്കള്‍ പറഞ്ഞു.

MOST READ | ‘സീക്രട്ട് കോഡ്’ ഫീച്ചറുമായി വാട്‍സ്ആപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE