വിപ്ളവകാരി ശഹീദ് ഭഗത് സിംഗിന്റെ പേര് വിമാനത്താവളത്തിന് നിർദ്ദേശിച്ച് പ്രധാനമന്ത്രി

By Central Desk, Malabar News
PM proposes airport's name revolutionary Shaheed Bhagat Singh
Ajwa Travels

ന്യൂഡെൽഹി: സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത സോഷ്യലിസ്‌റ്റ് വിപ്ളവകാരിയും ചരിത്രകാരൻമാർ ഇന്ത്യയിലെ ആദ്യ കമ്യൂണിസ്‌റ്റ് വിപ്ളവകാരിയെന്ന് വിശേഷിപ്പിക്കുകയും ചെയ്യുന്ന, സായുധ പോരാട്ടത്തിനു മുൻ‌ഗണന നൽകിയ ഭഗത് സിംഗിന്റെ പേര് ചണ്ഡീഗഡ് വിമാനത്താവളത്തിന് നിർദ്ദേശിച്ച് പ്രധാനമന്ത്രി മോദി.

തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്ത്-ൽ സംസാരിക്കവേയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. ചണ്ഡീഗഡ് വിമാനത്താവളത്തിന് പേര് ‘ശഹീദ് ഭഗത് സിംഗ്’ എന്ന് നൽകുമെന്നാണ് ഇദ്ദേഹം വ്യക്‌തമാക്കിയത്‌. സുപ്രധാന പ്രഖ്യാപനം നടത്തിയ മോദി സെപ്റ്റംബർ 28ന് ആയിരിക്കും പേര് മാറ്റാമെന്നും വ്യക്‌തമാക്കി. ഭഗത് സിംഗിന്റെ ജൻമദിനമാണ് സെപ്റ്റംബർ 28ന്. ജനന വർഷം 1907.

ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ പോരാടി 24ആം വയസിൽ രക്‌ത സാക്ഷിത്വം വരിച്ച ആദ്യ വിപ്ളവകാരിയായാണ് ഭഗത് സിംഗിനെ കണക്കാക്കുന്നത്. അന്നത്തെ ലാഹോറിലെ സെൻട്രൽ ലെജിസ്ളേറ്റിവ് അസംബ്ളിയിൽ ബോംബെറിഞ്ഞതുമായി ബന്ധപ്പെട്ടുണ്ടായ ലാഹോർ ഗൂഢാലോചനക്കേസിൽ പങ്കാളിയായി എന്നാരോപിച്ചാണ് ഇദ്ദേഹത്തെ ബ്രിട്ടീഷ് സർക്കാർ 23 മാർച്ച് 1931ന് വധശിക്ഷക്ക് വിധേയനാക്കിയത്.

അക്രമരഹിതമായ സമര മാർഗങ്ങളേക്കാൾ സായുധ സമരത്തിൽ വിശ്വസിച്ച വ്യക്‌തിയായിരുന്നു ഭഗത് സിംഗ്. പഞ്ചാബിന്റെയും ഹരിയാനയുടെയും നിർദ്ദേശങ്ങൾ കണക്കിലെടുത്താണ് മൻ കി ബാത്തിൽ പ്രധാനമന്ത്രി ചണ്ഡീഗഡ് വിമാനത്താവളത്തിന് പുതിയ പേര് പ്രഖ്യാപിച്ചത്.

Most Read: പോപ്പുലര്‍ ഫ്രണ്ടിന്റേത് ആസൂത്രിത അക്രമം; മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE