Tag: kannur news
നിർത്തിയിട്ട ലോറിയിൽ കാറിടിച്ചു; ജില്ലയിൽ 2 പേർ മരിച്ചു
കണ്ണൂർ: ജില്ലയിൽ നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചു കയറി 2 പേർ മരിച്ചു. കൂടാതെ 2 പേർക്ക് അപകടത്തിൽ പരിക്കേൽക്കുകയും ചെയ്‌തു. കാർ യാത്രക്കാരായ ചിറക്കൽ അലവിലെ പ്രജുൽ(34), പൂർണിമ(30) എന്നിവരാണ് മരിച്ചത്.
പാപ്പിനിശ്ശേരി-പിലാത്തറ...
കണ്ണൂരിൽ ഇനി വിവാഹ ചട്ടം; നടപ്പിലാക്കാൻ ഒരുങ്ങി ജില്ലാ പഞ്ചായത്ത്
കണ്ണൂർ: കണ്ണൂരിൽ വിവാഹ ചട്ടം നടപ്പിലാക്കാൻ ഒരുങ്ങി ജില്ലാ പഞ്ചായത്ത്. 'ആഘോഷമാവാം; അതിരു കടക്കരുത്-നൻമയിലൂടെ നാടിനെ കാക്കാം' എന്ന ക്യാമ്പയിനുമായാണ് കണ്ണൂർ ജില്ലാ പഞ്ചായത്ത് രംഗത്തെത്തിയത്. കണ്ണൂരിലെ തോട്ടടയിൽ വിവാഹ പാർട്ടിക്ക് നേരെ...
തളിപ്പറമ്പിലെ കല്യാണ വീടുകളിൽ ഗാനമേളക്ക് നിരോധനം; കത്ത് നൽകി പോലീസ്
കണ്ണൂർ: കണ്ണൂരിലെ തളിപ്പറമ്പിൽ കല്യാണ വീടുകളിൽ ബോക്‌സ് വെച്ചുള്ള ഗാനമേളക്ക് നിരോധനം ഏർപ്പെടുത്തി. കല്യാണ വീടുകളിൽ ഗാനമേള നടത്താൻ അനുമതി നൽകില്ലെന്നാണ് പോലീസിന്റെ പുതിയ തീരുമാനം. തോട്ടടയിലെ കല്യാണ വീട്ടിൽ ബോംബേറിൽ ഒരാൾ...
കെ റെയിൽ കല്ലിടൽ; കണ്ണൂർ താനയിൽ നാട്ടുകാരുടെ പ്രതിഷേധം- അറസ്‌റ്റ്
കണ്ണൂർ: സിൽവർ ലൈൻ പദ്ധതിയുടെ ഭാഗമായി കല്ലിടാനെത്തിയ ഉദ്യോഗസ്‌ഥരെ കണ്ണൂരിൽ വീണ്ടും തടഞ്ഞു. കണ്ണൂർ ജില്ലയിലെ താനയിലാണ് നാട്ടുകാരും കെ റെയിൽ വിരുദ്ധ സമരസമിതിയും പ്രതിഷേധവുമായി എത്തി ഉദ്യോഗസ്‌ഥരെ തടഞ്ഞത്. കണ്ണൂർ കോർപറേഷൻ...
തോട്ടട ബോംബേറ്; ഒരാൾ കൂടി കസ്‌റ്റഡിയിൽ
കണ്ണൂർ: തോട്ടടയിൽ വിവാഹാഘോഷത്തിനിടെ ഉണ്ടായ സ്‌ഫോടനത്തിൽ ഒരാളെ കൂടി കസ്‌റ്റഡിയിൽ എടുത്ത് പോലീസ്. കടമ്പൂർ സ്വദേശി അരുണിനെയാണ് കസ്‌റ്റഡിയിലെടുത്തത്. സനദിന് വടിവാളെത്തിച്ചത് അരുൺ ആണെന്നാണ് കണ്ടെത്തൽ.
അരുണിന്റെ അറസ്‌റ്റ് ഇന്ന് രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു....
തലശേരിയിൽ ബോംബുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ; അന്വേഷണം ആരംഭിച്ചു
കണ്ണൂർ: ജില്ലയിലെ തലശേരിയിൽ നിന്നും മൂന്ന് ബോംബുകൾ കണ്ടെടുത്തു. രണ്ട് സ്‌റ്റീൽ ബോംബുകളും ഒരു നാടൻ ബോംബുമാണ് കണ്ടെത്തിയത്. തലശേരിയിലെ എരഞ്ഞോളി മലാല്‍ മടപ്പുരയ്‌ക്ക് സമീപത്തുള്ള വളപ്പില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ബോംബുകൾ കണ്ടെത്തിയത്.
ബോംബുകൾ...
കണ്ണൂരിലെ ബോംബേറിന് പിന്നിൽ വൻ ആസൂത്രണം; കാറിലെത്തിയത് നാലംഗ സംഘം
കണ്ണൂർ: തോട്ടടയിൽ ബോംബുമായി എത്തിയ സംഘം 'പ്‌ളാൻ ബി'യും ആസൂത്രണം ചെയ്‌തിരുന്നതായി കണ്ടെത്തൽ. ബോംബ് പോയില്ലെങ്കിൽ വാൾ ഉപയോഗിച്ച് ആക്രമിക്കാനായിരുന്നു പദ്ധതി. ഇതനുസരിച്ച് ഒരു കാറിൽ നാലുപേർ വാളുകളുമായി വിവാഹവീടിന് സമീപം എത്തുകയും...
ഉൽസവത്തിനിടെ പോലീസുകാർക്ക് നേരെ കയ്യേറ്റം; മൂന്ന് പേർക്ക് പരിക്ക്
കതിരൂർ: കുണ്ടുചിറ കാട്ടിൽ അടൂട മടപ്പുര തിറഉൽസവത്തിനിടെ ഉണ്ടായ സംഘർഷത്തിൽ മൂന്ന് പോലീസുകാർക്ക് പരിക്കേറ്റു. ഉൽസവ സ്‌ഥലത്ത് ചൊവ്വാഴ്‌ച പുലർച്ചെ ഒരുമണിയോടെ യുവാക്കൾ ചേരിതിരിഞ്ഞ് ഏറ്റമുട്ടുകയായിരുന്നു. സംഘർഷം തടയാൻ ശ്രമിച്ച പോലീസുകാരെ യുവാക്കൾ...






































