തലശ്ശേരി: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ. കതിരൂർ പുല്യോട് സന മൻസിലിൽ കെപി റിസ്വാൻ, കരേറ്റ അടിയോട്ട് വീട്ടിൽ പി റയീസ്, വേറ്റുമ്മൽ ശാദുലി മൻസിലിൽ ടികെ അനീഷ് എന്നിവരെയാണ് പിണറായി എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്‌ടർ ബി ജിഹാദും സംഘവും അറസ്‌റ്റ് ചെയ്‌തത്.
മയക്കുമരുന്ന് കടത്തുന്നതിടെ മാങ്ങാട്ടിടം മൂന്നാംപീടികയിൽ നിന്നാണ് സംഘം പിടിയിലായത്. രണ്ട് കാറുകളിലായി കർണാടകയിൽ നിന്ന് ലഹരിമരുന്ന് കടത്തുകയായിരുന്നു. ഇവരിൽ നിന്ന് 40 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. സംഘം സഞ്ചരിച്ച രണ്ട് കാറുകളും കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്.
Most Read: കക്കയം ഡാമിലെ പെൻസ്‌റ്റോക്ക് പൈപ്പിലെ റോക്കറിൽ വിള്ളൽ