കോഴിക്കോട്: കക്കയം ഡാമിലെ പെൻസ്‌റ്റോക്ക് പൈപ്പിലെ റോക്കറിൽ വിള്ളൽ കണ്ടെത്തി. പെൻസ്‌റ്റോക്ക് പൈപ്പിൽ ഘടിപ്പിച്ചിട്ടുള്ള രണ്ട് റോക്കർ പൈപ്പിലാണ് വിള്ളൽ കണ്ടെത്തിയത്. പെൻസ്‌റ്റോക്കിന് ബലമേകുന്ന മൂന്ന് റോക്കർ പൈപ്പുകളാണ് ഉള്ളത്. ഇതിൽ രണ്ട് റോക്കറിലാണ് ഇന്ന് രാവിലെ വിള്ളൽ കണ്ടെത്തിയത്.
വിള്ളൽ ഉടൻ പരിഹരിക്കാനുള്ള ശ്രമത്തിലാണ് കെഎസ്ഇബി ജീവനക്കാർ. പവർ ഹൗസിന്റെ പ്രവർത്തനത്തെ പ്രശ്‌നം ബാധിച്ചിട്ടില്ല. എന്നാൽ, അടുത്ത മഴക്കാലത്തിന് മുൻപ് പൈപ്പ് മാറ്റിയാൽ മാത്രമേ പ്രശ്‌നത്തിന് ശാശ്വത പരിഹാരം ഉണ്ടാകുള്ളൂവെന്നാണ് അധികൃതർ പറയുന്നത്.
Most Read: യുപി തിരഞ്ഞെടുപ്പ്: ഭീകരർക്കെതിരായ കേസുകൾ എസ്‌പി സർക്കാർ പിൻവലിച്ചെന്ന് പ്രധാനമന്ത്രി