ഓടിക്കൊണ്ടിരുന്ന ബൈക്കിൽ തീപിടുത്തം; ചികിൽസയിൽ കഴിഞ്ഞ യുവാവ് മരിച്ചു

By Team Member, Malabar News
Bike Caught Fire
Rep. Image
Ajwa Travels

കണ്ണൂർ: ജില്ലയിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചതിനെ തുടർന്ന് പൊള്ളലേറ്റ് ചികിൽസയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. നരവൂർ സ്വദേശി അനീഷ്(42) ആണ് മരിച്ചത്. കൊട്ടിയൂർ- കൂത്തുപറമ്പ് റോഡിലൂടെ ബെെക്കിൽ സഞ്ചരിക്കവേ പെട്രോൾ ടാങ്കിന് തീപിടിച്ചതിനെ തുടർന്നാണ് അനീഷിന് ഗുരുതരമായി പൊള്ളലേറ്റത്. കഴിഞ്ഞ ഫെബ്രുവരി 17ആം തീയതി വൈകുന്നേരമാണ് സംഭവം നടന്നത്.

ബെെക്കിൽ നിന്നും അനീഷിന്റെ ദേഹത്തേക്ക് തീ പടർന്നതോടെ ഇയാൾ സമീപത്തെ നിർമാണത്തിലിരിക്കുന്ന വീട്ടിലേക്ക് ഓടിക്കയറി. അവിടെയുളള തൊഴിലാഴികൾ ഉടൻ ദേഹത്ത് വൊളളമൊഴിച്ച് തീ അണച്ചശേഷം കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലെത്തിക്കുകയും ചെയ്‌തു. പിന്നീട് ആരോഗ്യനില ഗുരുതരമായതോടെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും, പിന്നീട് കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിലേക്കും അനീഷിനെ മാറ്റുകയായിരുന്നു. 

അനീഷിന്റെ ശരീരത്തിൽ 60 ശതമാനത്തിൽ അധികം പൊള്ളലേറ്റിരുന്നു. അപകടത്തിന് പിന്നാലെ ഫോറൻസിക് സംഘവും കൂത്തുപറമ്പ് പോലിസും സംഭവ സ്‌ഥലത്തെത്തി പരിശോധന നടത്തി. ബൈക്ക് ഫോറൻസിക് സംഘം പരിശോധിക്കുകയും അവശിഷ്‌ടങ്ങൾ ശേഖരിക്കുകയും ചെയ്‌തു. പരിശോധന ഫലം വന്ന ശേഷം മാത്രമെ തീപിടുത്തം ഉണ്ടായതിന്റെ കാരണം വ്യക്‌തമാകൂ എന്നും പോലീസ് അറിയിച്ചു.

Read also: ദീപുവിന്റെ കൊലപാതകം ആസൂത്രിതം, പ്രതികൾ എംഎൽഎയുമായി ബന്ധപ്പെട്ടു; സാബു ജേക്കബ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE