Tag: kasargod news
കാസർഗോഡ് മൂന്നംഗ സംഘം വീട്ടിൽ അതിക്രമിച്ച് കയറി ഡോക്‌ടറെ മർദ്ദിച്ചതായി പരാതി
കാസർഗോഡ്: രാത്രി വീട്ടിൽ അതിക്രമിച്ച് കയറി മൂന്നംഗ സംഘം ഡോക്‌ടറെ കുത്തിപ്പരിക്കേൽപ്പിച്ചതായി പരാതി. സാരമായി പരിക്കേറ്റ കാസർഗോഡ് കെയർവെൽ ആശുപത്രിയിലെ ഡോക്‌ടറും മൊഗ്രാൽപുത്തൂർ സിപിആർഐ ഗസ്‌റ്റ് ഹൗസിനടുത്തെ കെസി കോമ്പൗണ്ടിലെ കെസി ഷാബിൽ...
കാസർഗോഡ് വലിയപറമ്പിൽ ഭൂഗർഭ ലൈൻ പ്രവൃത്തി ആരംഭിച്ചു
കാസർഗോഡ്: വലിയപറമ്പ പഞ്ചായത്തിലെ ആദ്യത്തെ ഭൂഗർഭ വൈദ്യുതി കേബിൾ ലൈൻ വലിക്കൽ ജോലി തുടങ്ങി. തയ്യിൽ നോർത്ത് സ്‌കൂൾ മുതൽ സൗത്ത് വരെ മൂന്നുകിലോമീറ്റർ ദൂരത്തിലാണ് കേബിളിടുന്നത്. കെഎസ്ഇബി ഫണ്ടിൽനിന്ന് 76 ലക്ഷം...
കിണറ്റിൽ വീണ മൂന്ന് വയസുകാരിക്ക് രക്ഷകയായി അമ്മൂമ്മ
കാസർഗോഡ്: കിണറ്റിൽ വീണ മൂന്ന് വയസുകാരിക്ക് രക്ഷകയായി അമ്മൂമ്മയും പിറകെ ചാടി. കാസർഗോഡ് കള്ളാർ രാജപുരത്താണ് സംഭവം. ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെയാണ് പന്തല്ലൂർ വീട്ടിൽ ജിസ്‌മിയുടെ മകൾ മൂന്ന് വയസുകാരി റെയ്‌ച്ചൽ...
വ്യാജ സ്‌കൂൾ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിർമാണം; സ്‌ഥാപന ഉടമക്കെതിരെ കേസ്
പെരിയ: ഫിറ്റ്നസ് സർട്ടിഫിക്കറ്റും ട്രഷറി ചലാനും വ്യാജമായി തയാറാക്കി നൽകിയ കണ്ണൂരിലെ സ്‌ഥാപന ഉടമക്കെതിരെ കേസ്. കണ്ണൂർ ജൂബിലി ബസാറിലെ ആഫ്‌കോ എന്ന സ്‌ഥാപനത്തിന്റെ മാനേജിങ് ഡയറക്‌ടർ എം ലിജേഷിനെതിരെയാണ് ബേക്കൽ പോലീസ്...
പുതിയ ബസ് സ്‌റ്റാൻഡ് കെട്ടിട സമുച്ചയത്തിനായി കാത്തിരിപ്പ് നീളുന്നു
നീലേശ്വരം: ബലക്ഷയം കാരണം 2018 നവംബറിൽ നീലേശ്വരം നഗരസഭയുടെ പഴയ ബസ് സ്‌റ്റാൻഡ് കെട്ടിടം പൊളിച്ചുനീക്കി അവിടെയുണ്ടായിരുന്ന 22ഓളം വ്യാപാരികളെ ഒഴിപ്പിച്ചിരുന്നു. പുതിയ കെട്ടിടത്തിൽ മുറി അനുവദിക്കാമെന്ന ഉറപ്പിലായിരുന്നു ഇത്. പിന്നാലെ യാത്രക്കാർക്ക്...
യുഡിഎഫിന് ബിജെപി പിന്തുണ; ഉദുമയിൽ സിൽവർ ലൈൻ പദ്ധതിക്കെതിരായ പ്രമേയം പാസായി
കാസർഗോഡ്: സിപിഎം ഭരിക്കുന്ന ഉദുമ പഞ്ചായത്തിൽ സിൽവർ ലൈൻ പദ്ധതിക്കെതിരായ പ്രമേയം പാസായി. സംസ്‌ഥാന സർക്കാർ സിൽവർ ലൈൻ പദ്ധതിയിൽ നിന്ന് പിൻമാറണം എന്നാവശ്യപ്പെട്ട് യുഡിഎഫ് അവതരിപ്പിച്ച പ്രമേയം ബിജെപി പിന്തുണച്ചതോടെയാണ് പ്രമേയം...
പീഡന പരാതി; കാസർഗോഡ് ടൂറിസം ഡെപ്യൂട്ടി ഡയറക്‌ടർക്ക് സസ്‌പെൻഷൻ
കാസർഗോഡ്: പീഡന പരാതിയെ തുടർന്ന് കാസർഗോഡ് ടൂറിസം ഡെപ്യൂട്ടി ഡയറക്‌ടറെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു. സഹപ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ കാസർഗോഡ് ടൂറിസം ഡെപ്യൂട്ടി ഡയറക്‌ടർ തോമസ് ആന്റണിയെ ആണ് സസ്‌പെൻഡ്...
കുമ്പളയിലെ ബിജെപി പ്രതിഷേധം; പഞ്ചായത്ത് സ്‌ഥിരം സമിതി അധ്യക്ഷൻ രാജിവെച്ചു
കാസർഗോഡ്: കുമ്പളയിൽ ബിജെപി പ്രതിഷേധത്തിന് പിന്നാലെ പഞ്ചായത്ത് സ്‌ഥിരം സമിതി അധ്യക്ഷൻ രാജിവെച്ചു. കുമ്പള പഞ്ചായത്ത് സ്‌ഥിരം സമിതി അധ്യക്ഷൻ കൊഗ്‌ഗുവാണ് രാജിവെച്ചത്. ബിജെപി പിന്തുണയോടെ ആയിരുന്നു സിപിഐഎം അംഗമായ കൊഗ്‌ഗു പഞ്ചായത്ത്...






































