കാസർഗോഡ്: വലിയപറമ്പ പഞ്ചായത്തിലെ ആദ്യത്തെ ഭൂഗർഭ വൈദ്യുതി കേബിൾ ലൈൻ വലിക്കൽ ജോലി തുടങ്ങി. തയ്യിൽ നോർത്ത് സ്കൂൾ മുതൽ സൗത്ത് വരെ മൂന്നുകിലോമീറ്റർ ദൂരത്തിലാണ് കേബിളിടുന്നത്. കെഎസ്ഇബി ഫണ്ടിൽനിന്ന് 76 ലക്ഷം രൂപ ചിലവഴിച്ചാണ് പദ്ധതി യാഥാർഥ്യമാക്കുന്നത്. മുകളിൽ കൂടി കടന്ന് പോവുന്ന ഓവർ ഹെഡ് 11 കെവി ലൈനിന് പകരമാണ് ഈ ഭൂഗർഭ കേബിൾ വലിക്കുക.
സാധാരണ ലൈൻ വലിക്കുന്നതിനേക്കാൾ അഞ്ചിരട്ടി ചിലവുണ്ട് ഈ പ്രവൃത്തിക്ക്. ഇത്തരം ചിലവേറിയ പദ്ധതികൾ പ്രധാന നഗരങ്ങളിൽ മാത്രമാണ് ചെയ്യുന്നത്. തൃക്കരിപ്പൂർ സെക്ഷൻ പരിധിയിൽപ്പെട്ട വലിയപറമ്പ പഞ്ചായത്തിൽ ഏറ്റവും കൂടുതൽ വൈദ്യുതി തടസം നേടിടുന്ന തെക്കൻ മേഖല മുഴുവനായും കേബിൾ സംവിധാനത്തിലേക്ക് മാറുന്നതിന്റെ ആദ്യ പടിയാണ് ഈ പ്രവൃത്തി.
Read Also: അഴിമതി ആരോപണം; രണ്ട് പോലീസുകാർക്ക് സസ്പെൻഷൻ