Tag: kerala assembly election 2021
കെ മുരളീധരൻ ഏത് മണ്ഡലത്തിൽ മൽസരിക്കാനും ശക്‌തനായ സ്‌ഥാനാർഥി; ഉമ്മൻ ചാണ്ടി
തിരുവനന്തപുരം : കെ മുരളീധരൻ ഏത് മണ്ഡലത്തിൽ നിന്ന് മൽസരിക്കാനും ശക്‌തനായ സ്‌ഥാനാർഥിയാണെന്ന് വ്യക്‌തമാക്കി മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. നിയമസഭാ തിരഞ്ഞെടുപ്പിൽ നേമത്ത് നിന്നും മൽസരിക്കാൻ കെ മുരളീധരൻ ശക്‌തനായ സ്‌ഥാനാർഥിയാണോ എന്ന ചോദ്യത്തിന്...
ഏപ്രിൽ 4 മുതല്‍ ജില്ലാ അതിർത്തികൾ സീൽ ചെയ്യും
കാസർഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഏപ്രില്‍ നാല്,അഞ്ച്, ആറ് തീയതികളില്‍ ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങള്‍ സീല്‍ ചെയ്യും. തിരഞ്ഞെടുപ്പ് സ്വതന്ത്രവും സുരക്ഷിതവുമായി നടത്തുന്നതിന് ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളിലെ ഉദ്യോഗസ്‌ഥരുമായി ജില്ലാ കളക്‌ടറും...
ഇബ്രാഹിം കുഞ്ഞിന്റെ മകന് സീറ്റ്; എതിർപ്പുമായി ലീഗ് പ്രാദേശിക നേതൃത്വം
കൊച്ചി: മുൻ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന്റെ മകന് സീറ്റ് നൽകിയതിന് എതിരെ ജില്ലാ നേതൃത്വം പരസ്യമായി രംഗത്തെത്തിയതോടെ മുസ്‌ലിം ലീഗ് പ്രതിസന്ധിയിൽ. സ്‌ഥാനാർഥിയെ അടിച്ചേൽപിച്ചാൽ പ്രചാരണത്തിന് ഇറങ്ങില്ലെന്ന നിലപാടിലാണ് നേതാക്കൾ. അതേസമയം,...
തിരഞ്ഞെടുപ്പ് ചിത്രം തെളിയുന്നു; കോൺഗ്രസിന്റെ സ്‌ഥാനാർഥി പ്രഖ്യാപനം ഇന്ന്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്‌ഥാനാർഥികളെ കോൺഗ്രസ് ഇന്ന് പ്രഖ്യാപിക്കും. നേമത്ത് കെ മുരളീധരൻ വെല്ലുവിളി ഏറ്റെടുത്തു. ഉമ്മൻചാണ്ടി പുതുപ്പള്ളിയിൽ തന്നെ. തൃപ്പൂണിത്തുറയിൽ കെ ബാബുവിനെ മൽസരിപ്പിക്കണമെന്ന ഉമ്മൻചാണ്ടിയുടെ നിർബന്ധത്തിന് മുന്നിൽ ഹൈക്കമാൻഡ് വഴങ്ങി.
കോൺഗ്രസ്...
സ്‌ഥാനാർഥി നിർണയം; പ്രതിഷേധത്തിലും, കൂട്ടരാജിയിലും യുഡിഎഫ്
തിരുവനന്തപുരം : സംസ്‌ഥാനത്ത് കോൺഗ്രസ് സ്‌ഥാനാർഥി പട്ടിക പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ മിക്ക മണ്ഡലങ്ങളിലും പ്രതിഷേധം ശക്‌തം. ഇരിക്കൂറിൽ കെപിസിസി ജനറൽ സെക്രട്ടറി സജീവ് ജോസഫിന്റെ സ്‌ഥാനാർഥിത്വത്തിനെതിരെ ശ്രീകണ്‌ഠപുരത്ത് എ ഗ്രൂപ്പ് നേതാക്കൾ പ്രകടനവും...
നേമം സസ്‌പെൻസ് അവസാനിച്ചു; കെ മുരളീധരൻ സ്‌ഥാനാർഥി; ഉമ്മൻചാണ്ടി പുതുപ്പളളിയിൽ തന്നെ
തിരുവനന്തപുരം: നേമത്ത് നിലനിന്നിരുന്ന തർക്കങ്ങൾ അവസാനിച്ചു. കെ മുരളീധരൻ നേമത്ത് കോൺഗ്രസ് സ്‌ഥാനാർഥിയാകും. ഹൈക്കമാൻഡിന്റേതാണ് നിർണായക തീരുമാനം. പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടി തന്നെ മൽസരിക്കും. ഇതിനോടൊപ്പം തർക്കം നിലനിന്നിരുന്ന മറ്റ് ചില മണ്ഡലങ്ങളിലെ സ്‌ഥാനാർഥികൾ...
പ്രതിഷേധം ഫലം കണ്ടു; മലമ്പുഴയിൽ കോൺഗ്രസ് തന്നെ മൽസരിക്കും
പാലക്കാട്: മലമ്പുഴയിൽ കോൺഗ്രസ് തന്നെ മൽസരിക്കും. ഭാരതീയ രാഷ്‌ട്രീയ ജനതാദളിന് നൽകിയ സീറ്റ് തിരിച്ചെടുത്തു. പ്രാദേശിക പ്രതിഷേധം ശക്‌തമായ സാഹചര്യത്തിലാണ് തീരുമാനം. ദുര്‍ബലരായ ഘടക കക്ഷികള്‍ക്ക് മലമ്പുഴ കൈമാറുന്നതിന് എതിരെ മണ്ഡലത്തിലെ കോണ്‍ഗ്രസ്...
യുഡിഎഫ് നിർദേശം പരിഗണിക്കും, വടകരയിലെ സ്‌ഥാനാർഥി പ്രഖ്യാപനം നാളെ; ആർഎംപി
കോഴിക്കോട്: വടകര നിയോജക മണ്ഡലത്തിലേക്കുള്ള സ്‌ഥാനാർഥി പ്രഖ്യാപനം നാളെയെന്ന് ആർഎംപി നേതൃത്വം. രക്‌തസാക്ഷി ടിപി ചന്ദ്രശേഖരന്റെ ഭാര്യയും പാർട്ടി നേതാവുമായ കെകെ രമ സ്‌ഥാനാർഥിയാകണം എന്ന് കോൺഗ്രസ് നേതൃത്വം ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ആർഎംപി...





































