Fri, Jan 23, 2026
21 C
Dubai
Home Tags Kerala Local Body Election Result 2020

Tag: Kerala Local Body Election Result 2020

അലൻ ഷുഹൈബിന്റെ പിതാവ് തോറ്റു

കോഴിക്കോട്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കോഴിക്കോട് കോർപ്പറേഷനിലേക്ക് മൽസരിച്ച പന്തീരാങ്കാവ് യുഎപിഎ കേസ് പ്രതി അലൻ ഷുഹൈബിന്റെ പിതാവ് ഷുഹൈബ് തോറ്റു. ആർഎംപി സ്‌ഥാനാർഥിയായാണ് ഷുഹൈബ് മൽസരിച്ചത്.

കാസര്‍ഗോഡ് നഗരസഭയില്‍ യുഡിഎഫ് ആധിപത്യം

കാസര്‍ഗോഡ്: മികച്ച ആധിപത്യവുമായി കാസര്‍ഗോഡ് നഗരസഭയില്‍ യുഡിഎഫ്. നഗരസഭയില്‍ ആകെയുള്ള 38 വാര്‍ഡില്‍ 21ലും യുഡിഎഫ് വിജയം നേടി. എന്‍ഡിഎ 14 വാര്‍ഡിലും സിപിഎം ഒരു വാര്‍ഡിലും വിജയം കരസ്‌ഥമാക്കി. അതേസമയം ലീഗ് റബല്‍...

തിരഞ്ഞെടുപ്പിലെ അൽഭുത നേട്ടം; നാല് പഞ്ചായത്തുകളിൽ ഭരണം പിടിച്ച് ട്വന്റി ട്വന്റി

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ അൽഭുത നേട്ടം കൈവരിച്ച് ട്വന്റി ട്വന്റി. നാല് പഞ്ചായത്തുകളുടെ ഭരണമാണ് പാർട്ടി പിടിച്ചെടുത്തിരിക്കുന്നത്. കിഴക്കമ്പലം പഞ്ചായത്തിലും വിജയം ആവർത്തിച്ചു. തുടർന്ന്, ഐക്കരനാടും കുന്നത്തുനാടും മഴുവന്നൂരും ട്വന്റി ട്വന്റി നേടി. Also...

കണ്ണൂരില്‍ എല്‍ഡിഎഫ്  മേയര്‍ സ്‌ഥാനാര്‍ഥി എന്‍ സുകന്യക്ക് ജയം

കണ്ണൂര്‍: കോര്‍പറേഷനിലെ എല്‍ഡിഎഫ് മേയര്‍ സ്‌ഥാനാര്‍ഥി എന്‍ സുകന്യക്ക് വിജയം. ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദേശീയ ജോയിന്‍ സെക്രട്ടറിയാണ്. പൊടിക്കുണ്ട് വാര്‍ഡിലായിരുന്നു സുകന്യ മൽസരിച്ചത്. എന്നാല്‍ കോര്‍പ്പറേഷനില്‍  ബിജെപി അക്കൗണ്ട് തുറന്നു. പള്ളിക്കുന്ന്...

തിരുവനന്തപുരം കോര്‍പ്പറേഷന്‍; മേയര്‍ കെ ശ്രീകുമാറിന് തോല്‍വി

തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മേയറായിരുന്ന കെ ശ്രീകുമാറിന് കനത്ത തോല്‍വി. എല്‍ഡിഎഫ് മുന്നേറ്റം തുടരുന്ന തിരുവനന്തപുരം കോര്‍പ്പറേഷനിലാണ് നിലവിലെ മേയര്‍ക്ക് തോല്‍വി ഉണ്ടായിരിക്കുന്നത്. കരിക്കകം വാര്‍ഡിലാണ് കെ ശ്രീകുമാര്‍ മൽസരിച്ചത്. ബിജെപി സ്‌ഥാനാര്‍ഥിയായ...

കല്യാശേരിയിൽ 18ലും ഇടതുപക്ഷം

കണ്ണൂർ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ കണ്ണൂർ കല്യാശേരി ഗ്രാമപഞ്ചായത്തിൽ 18 സീറ്റിലും എൽഡിഎഫ് വിജയിച്ചു. ഇവിടെ പ്രതിപക്ഷമില്ല

ചരിത്രം തിരുത്തി പാലാ; നഗരസഭയിൽ എൽഡിഎഫ് മുന്നേറ്റം

കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പിലൂടെ പാലായുടെ ചരിത്രം മാറിമറിയുന്നു. പാലാ നഗരസഭ എൽഡിഎഫ് പിടിച്ചെടുത്തു. ജോസ് കെ മാണിയുടെ എൽഡിഎഫ് പ്രവേശത്തിലൂടെ വൻ വിജയം തന്നെയാണ് പാർട്ടി നേടുന്നത്. അതേസമയം, പലയിടങ്ങളിലും ജോസഫ് വിഭാഗം...

സർക്കാരിന് എതിരായ വ്യാജ പ്രചാരണങ്ങൾ ജനം തള്ളിക്കളഞ്ഞു; ഇപി ജയരാജൻ

തിരുവനന്തപുരം: കേരളത്തിലെ ജനങ്ങൾ വർഗീയ അവിശുദ്ധ സഖ്യത്തെ തള്ളിക്കളഞ്ഞുവെന്ന് മന്ത്രി ഇപി ജയരാജൻ. കോൺഗ്രസ് ബിജെപിയുമായും ജമാഅത്തെ ഇസ്‌ലാമിയുമായും സഖ്യമുണ്ടാക്കി. എന്നാൽ ഈ അവിശുദ്ധ സഖ്യത്തെ കേരളത്തിലെ ജനങ്ങൾ തള്ളിക്കളഞ്ഞുവെന്ന് ഇപി ജയരാജൻ...
- Advertisement -