തിരുവനന്തപുരം കോര്‍പ്പറേഷന്‍; മേയര്‍ കെ ശ്രീകുമാറിന് തോല്‍വി

By Team Member, Malabar News
Malabarnews_thiruvannthapuram
K Sreekumar
Ajwa Travels

തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മേയറായിരുന്ന കെ ശ്രീകുമാറിന് കനത്ത തോല്‍വി. എല്‍ഡിഎഫ് മുന്നേറ്റം തുടരുന്ന തിരുവനന്തപുരം കോര്‍പ്പറേഷനിലാണ് നിലവിലെ മേയര്‍ക്ക് തോല്‍വി ഉണ്ടായിരിക്കുന്നത്. കരിക്കകം വാര്‍ഡിലാണ് കെ ശ്രീകുമാര്‍ മൽസരിച്ചത്.

ബിജെപി സ്‌ഥാനാര്‍ഥിയായ ടിജി കുമാരനാണ് 116 വോട്ടുകള്‍ക്ക് കരിക്കകത്ത് വിജയിച്ചത്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നിലവില്‍ 27 ഇടങ്ങളില്‍ എല്‍ഡിഎഫ് മുന്നേറുന്നു. 6 ഇടങ്ങളില്‍ യുഡിഎഫും, 15 ഇടങ്ങളില്‍ എന്‍ഡിഎയുമാണ് നിലവില്‍ മുന്നേറുന്നത്. കഴക്കൂട്ടം, ചന്തവിള, കാട്ടായിക്കോണം, ഉള്ളൂര്‍, ഇടവക്കോട്, ചെല്ലമംഗലം, പാളയം, തൈക്കാട്, വഴുതക്കാട്, പേരൂര്‍ക്കട, കാച്ചാണി, വാഴോട്ടുകോണം, എസ്‌റ്റേറ്റ്, നെടുങ്കാട്, പുഞ്ചക്കരി, പൂങ്കുളം, വെങ്ങാനൂര്‍, ബീമാപള്ളി ഈസ്‌റ്റ്, ശ്രീവരാഹം, തമ്പാനൂര്‍ എന്നിവിടങ്ങളിലാണ് എല്‍ഡിഎഫ് മുന്നേറുന്നത്.

Read also : ചരിത്രം തിരുത്തി പാലാ; നഗരസഭയിൽ എൽഡിഎഫ് മുന്നേറ്റം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE