Fri, Jan 30, 2026
22 C
Dubai
Home Tags Kozhikode news

Tag: kozhikode news

പേരാമ്പ്ര കൂത്താളിയിൽ ഇലക്‌ട്രിക് സ്‌കൂട്ടറിൽ ലോറിയിടിച്ച് വിദ്യാർഥിനി മരിച്ചു

കോഴിക്കോട്: പേരാമ്പ്ര-കുറ്റ്യാടി റോഡിലെ കൂത്താളിയിൽ വാഹനാപകടത്തിൽ വിദ്യാർഥിനി മരിച്ചു. കെപിസിസി സെക്രട്ടറി സത്യൻ കടിയങ്ങാടിന്റെ മകൾ അഹല്യ കൃഷ്‌ണയാണ് (15) മരിച്ചത്. കൂത്താളിയിൽ വെച്ച് അഹല്യ സഞ്ചരിച്ച ഇലക്‌ട്രിക് സ്‌കൂട്ടറിൽ ലോറിയിടിച്ചാണ് അപകടം...

അനധികൃത പാർക്കിങ് ഫീസ്; നടപടിയുമായി കോഴിക്കോട് കോർപറേഷൻ

കോഴിക്കോട്: ഷോപ്പിങ് മാളുകളിൽ അനധികൃത പാർക്കിങ് ഫീസ് ഈടാക്കുന്നതിനെതിരെ നടപടിയുമായി കോഴിക്കോട് കോർപറേഷൻ. വാഹന പാർക്കിങ്ങിന് അനധികൃതമായി ഫീസ് ഈടാക്കുന്ന മാളുകൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്ന് കോർപറേഷൻ അധികൃതർ അറിയിച്ചു. വിഷയവുമായി ബന്ധപ്പെട്ട് വിശദീകരണം...

ഓടയിൽ വീണ് മധ്യവയസ്‌കന് ദാരുണാന്ത്യം; 6 മാസത്തിനിടെ 2 മരണം

കോഴിക്കോട്: ജില്ലയിലെ പാലാഴിയിൽ ഓടയിൽ വീണ് മധ്യവയസ്‌കന് ദാരുണാന്ത്യം. പാലാഴി സ്വദേശിയായ ശശീന്ദ്രൻ(58) ആണ് മരിച്ചത്. ഇന്നലെ രാത്രി മുതൽ കാണാതായ ഇയാൾക്കായി ബന്ധുക്കൾ തിരച്ചിൽ നടത്തുകയായിരുന്നു. തുടർന്ന് ഇന്ന് രാവിലെയോടെയാണ് മൃതദേഹം...

തട്ടിക്കൊണ്ട് പോയി കവർച്ച; 2 വർഷത്തിന് ശേഷം പ്രതി പിടിയിൽ

കോഴിക്കോട്: ബൈക്ക് യാത്രക്കാരനെ തടഞ്ഞു നിർത്തി കാറിൽ തട്ടിക്കൊണ്ട് പോയ ശേഷം പണം അപഹരിച്ച കേസിൽ പ്രതി പിടിയിൽ. ഒളിവിൽ കഴിയുകയായിരുന്ന പ്രതി രണ്ട് വർഷത്തിന് ശേഷമാണ് ഇപ്പോൾ പിടിയിലായത്. എരവട്ടൂർ മാവുള്ളപറമ്പിൽ...

നവംബർ ഒമ്പത് മുതൽ സർവീസ് നിർത്തും; ജില്ലാ ബസ് ഓപ്പറേറ്റ്സ് അസോസിയേഷൻ

കോഴിക്കോട്: നവംബർ ഒമ്പത് മുതൽ ജില്ലയിൽ സർവീസുകൾ നിർത്താൻ ഒരുങ്ങി സ്വകാര്യ ബസുകൾ. ഡീസൽ വില വർധനയും ഭീമമായ നികുതിയും കാരണം സ്വകാര്യ ബസുടമകൾ സാമ്പത്തിക പ്രതിസന്ധിയിൽ ആയതിനാൽ ഒമ്പത് മുതൽ സർവീസ്...

തെരുവ് നായ ആക്രമണം; ഇരുചക്ര വാഹന, കാൽനട യാത്രക്കാർക്ക് ഭീഷണി

കോഴിക്കോട്: ജില്ലയിലെ മേപ്പയൂരിലുള്ള അരിക്കുളം മുക്കിലും പരിസര പ്രദേശങ്ങളിലും തെരുവ് നായ ശല്യം രൂക്ഷമാകുന്നു. ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്ന ആളുകൾക്ക് പുറകെ ഓടി അപകടങ്ങൾ ഉണ്ടാകുന്നതും, കാൽനട യാത്രക്കാരെ ആക്രമിക്കുന്നതും നിലവിൽ പതിവ്...

സ്‌കൂൾ തുറക്കൽ; ജില്ലയിൽ സൗകര്യങ്ങൾ വിലയിരുത്തി കളക്‌ടർ

കോഴിക്കോട്: സ്‌കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലയിൽ സൗകര്യങ്ങൾ വിലയിരുത്താൻ വിവിധ സ്‌കൂളുകൾ സന്ദർശിച്ച് കളക്‌ടർ എൻ തേജ് ലോഹിത് റെഡ്‌ഢി. ക്ളാസ് മുറികൾ, ശുചിമുറി സൗകര്യങ്ങൾ, കെട്ടിടങ്ങൾ, പാചകപ്പുര, ഉപകരണങ്ങൾ, ജലസംഭരണി, അടുക്കള, വാഷ്ബേസിൻ,...

ജാനകിക്കാട് ഇക്കോ ടൂറിസം; സുരക്ഷാ റിപ്പോർട് ആവശ്യപ്പെട്ട് മന്ത്രി

കോഴിക്കോട്: ജില്ലയിലെ കുറ്റ്യാടിയിലെ ജാനകിക്കാട് ഇക്കോ ടൂറിസം കേന്ദ്രത്തിൽ സുരക്ഷ വർധിപ്പിക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രൻ. ഇത് സംബന്ധിച്ച് റിപ്പോർട് സമർപ്പിക്കാൻ മന്ത്രി ഡിഎഫ്ഒയോട് ആവശ്യപ്പെട്ടു. ഒരാഴ്‌ചക്കുള്ളിൽ റിപ്പോർട് സമർപ്പിക്കാനാണ് മന്ത്രിയുടെ നിർദ്ദേശം....
- Advertisement -