കോഴിക്കോട്: പതിനേഴുകാരിയായ ദളിത് പെൺകുട്ടിയെ ജാനകിക്കാട്ടിൽ എത്തിച്ച് കൂട്ടബലാൽസംഗം ചെയ്‌ത കേസിൽ റിമാൻഡിൽ കഴിയുകയായിരുന്ന പ്രതികളെ കസ്‌റ്റഡിയിൽ വിട്ടു. കോഴിക്കോട് പോക്‌സോ കോടതിയാണ് പ്രതികളെ 3 ദിവസത്തെ പോലീസ് കസ്‌റ്റഡിയിൽ വിട്ടത്.
അടുക്കത്ത് പാറച്ചാലിൽ ഷിബു, ആക്കൽ പാലോളി അക്ഷയ്, മൊയിലോത്തറ തെക്കേപറമ്പത്ത് സായൂജ്, മൊയിലോത്തറ തമഞ്ഞീമ്മൽ രാഹുൽ എന്നിവരെയാണ് കസ്‌റ്റഡിയിൽ വിട്ടത്. കൂടുതൽ തെളിവെടുപ്പിനും, ചോദ്യം ചെയ്യലിനും വേണ്ടിയാണ് നിലവിൽ പ്രതികളെ കസ്‌റ്റഡിയിൽ എടുത്തത്. എഎസ്‌പി നിധിൻ രാജാണ് കേസിൽ അന്വേഷണം നടത്തുന്നത്.
കഴിഞ്ഞ മാസം 3ആം തീയതിയാണ് കേസിനാസ്‌പദമായ സംഭവം ഉണ്ടായത്. പെൺകുട്ടിയെ ജാനകിക്കാട്ടിൽ എത്തിച്ച ശേഷം ശീതള പാനീയത്തിൽ മയക്കുമരുന്ന് കലർത്തി നൽകിയാണ് കൂട്ടബലാൽസംഗം ചെയ്‌തത്. തുടർന്ന് പെൺകുട്ടി ഇക്കാര്യം വീട്ടിലറിയിച്ചതോടെയാണ് പോലീസ് കേസെടുത്തതും പ്രതികൾ കുടുങ്ങിയതും. അന്വേഷണം പുരോഗമിക്കുമ്പോഴാണ് സംഭവത്തിന് ശേഷം കഴിഞ്ഞ മാസം 17ആം തീയതിയും പ്രതികൾ തന്നെ പീഡിപ്പിച്ചുവെന്ന വെളിപ്പെടുത്തൽ പെൺകുട്ടി നടത്തിയത്. പെരുവണ്ണാമൂഴി പോലീസാണ് നിലവിൽ കേസന്വേഷണം നടത്തുന്നത്.
Read also: സമരത്തിന്റെ മറവിൽ അക്രമവും, നേതാക്കളുടെ അറസ്‌റ്റിന് സാധ്യത; നടപടി കടുപ്പിച്ച് പോലീസ്