മുക്കത്ത് യുവാക്കൾ തമ്മിൽ സംഘർഷം; ഒരാൾക്ക് കുത്തേറ്റു

By Trainee Reporter, Malabar News
Conflict between youths in Mukkam
Ajwa Travels

കോഴിക്കോട്: മുക്കത്ത് യുവാക്കൾ തമ്മിൽ സംഘർഷം. സംഭവത്തിൽ ഒരാൾക്ക് കഴുത്തിന് കുത്തേറ്റു. കോഴിക്കോട് മുക്കം പന്നിക്കോട് ഇന്നലെയാണ് യുവാക്കൾ തമ്മിൽ ഏറ്റുമുട്ടിയത്. സജീഷ്, ഷക്കീർ, സഞ്‌ജയ് എന്നിവർ തമ്മിലുള്ള സംഘർഷമാണ് കത്തിക്കുത്തിൽ അവസാനിച്ചത്.

ഷക്കീറിന്റെ കടയുടെ മുന്നിൽ സജീഷ്, സഞ്‌ജയ് എന്നിവർ സഞ്ചരിച്ചിരുന്ന വാഹനം പാർക്ക് ചെയ്‌തിരുന്നു. ഇത് ചോദ്യം ചെയ്‌തതോടെ ഇവർ വാഹനം പിറകോട്ടെടുത്ത് ഷക്കീറിന്റെ വാഹനം മറിച്ചിട്ടതോടെയാണ് സംഘം ഏറ്റുമുട്ടിയത്. സംഘർഷത്തിനിടയിൽ സജീഷിന്റെ കഴുത്തിന് കുത്തേറ്റു. ഇയാൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ഷക്കീർ, സഞ്‌ജയ് എന്നിവർ പോലീസ് കസ്‌റ്റഡിയിലാണ്.

Most Read: ജോജുവിന്റെ വാഹനം തകർത്ത കേസ്; കൂടുതൽ അറസ്‌റ്റ് ഇന്നുണ്ടായേക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE