കുറ്റ്യാടി ചുരത്തിൽ ഉരുൾപ്പൊട്ടൽ; ഗതാഗതം തടസപ്പെട്ടു

By Web Desk, Malabar News
Rain In Kerala

കോഴിക്കോട്: കനത്ത മഴയെ തുടർന്ന് കോഴിക്കോട്- വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന കുറ്റ്യാടി ചുരത്തിൽ ഉരുൾപ്പൊട്ടൽ. ചാത്തൻകോട്ട് നടയ്‌ക്ക്‌ സമീപം മുളവട്ടം, ഇരുട്ടുവളവ് എന്നിവിടങ്ങളിലാണ് ഉരുൾപ്പൊട്ടിയത്. ആളപായം റിപ്പോർട് ചെയ്‌തിട്ടില്ല. സമീപത്തുള്ള വീടുകളിൽ നിന്ന് ആളുകൾ ഒഴിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

നിരവധി വാഹനങ്ങൾ ചുരത്തിൽ കുടുങ്ങി കിടക്കുകയാണ്. വലിയ പാറകളടക്കം ഇടിഞ്ഞ് വന്നിട്ടുണ്ട്. റോഡിന്റെ ഒരു ഭാഗം തകരുകയും ചെയ്‌തു. ഇതു വഴിയുള്ള ഗതാഗതം ഒഴിവാക്കണമെന്ന് തൊണ്ടർനാട് പോലീസ് അറിയിച്ചു.

കനത്ത മഴയാണ് പ്രദേശത്ത് പെയ്യുന്നത്. സമീപത്തെ പുഴകളിൽ വലിയ തോതിൽ വെള്ളം ഉയർന്നിട്ടുണ്ട്. ഓരങ്ങളിൽ താമസിക്കുന്നവർക്ക് അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകി.

Malabar News: മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 2 മെഡിക്കല്‍ പിജി സീറ്റുകള്‍ കൂടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE