മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 2 മെഡിക്കല്‍ പിജി സീറ്റുകള്‍ കൂടി

By News Bureau, Malabar News
manjeri medical college
Ajwa Travels

തിരുവനന്തപുരം: മലപ്പുറം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ രണ്ട് എംഎസ് ഒഫ്‌താല്‍മോളജി സീറ്റുകള്‍ക്ക് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

എംഎസ്ഇഎന്‍ടിക്ക് അടുത്തിടെ 2 സീറ്റുകള്‍ അനുവദിച്ചിരുന്നു. ഈ വര്‍ഷം തന്നെ ഇഎന്‍ടി പിജി കോഴ്‌സുകള്‍ ആരംഭിക്കാന്‍ സാധിക്കുന്നതാണെന്നും ഇതിലൂടെ വരുംകാലങ്ങളില്‍ ജനങ്ങള്‍ക്ക് ഇഎന്‍ടി വിഭാഗത്തില്‍ നൂതന ചികിൽസകള്‍ ലഭ്യമാകുമെന്നും മന്ത്രി വ്യക്‌തമാക്കി.

എംഎസ് ഒഫ്‌താല്‍മോളജി കോഴ്‌സിന് എത്രയും വേഗം അന്തിമാനുമതി വാങ്ങി ഈ വര്‍ഷം തന്നെ അഡ്‌മിഷന്‍ തുടങ്ങാനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നു. 2013ല്‍ ഈ മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് ആരംഭിച്ചെങ്കിലും പിജി സീറ്റുകള്‍ക്ക് അനുമതി ലഭ്യമായത് ഈ വര്‍ഷമാണ്; മന്ത്രി അറിയിച്ചു..

എംഎസ് ഒഫ്‌താല്‍മോളജി കോഴ്‌സ് ആരംഭിക്കുന്നതോടെ നേത്രരോഗങ്ങള്‍ക്കും വരും കാലങ്ങളില്‍ നൂതന ചികിൽസ മെഡിക്കല്‍ കോളേജില്‍ ലഭ്യമാകുകുമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്‌തമാക്കി.

Most Read: ജോജുവിന്റെ വാഹനം തകർത്ത കേസ്; കോൺഗ്രസ് പ്രവർത്തകൻ കസ്‌റ്റഡിയിൽ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE