Tag: kozhikode news
കോഴിക്കോട് വൈക്കോൽ കയറ്റിവന്ന ലോറിക്ക് തീ പിടിച്ചു
കോഴിക്കോട്: കോടഞ്ചേരി ടൗണിൽ വൈക്കോൽ കയറ്റിവന്ന ലോറിക്ക് തീ പിടിച്ചു. ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. ഡ്രൈവറുടെ സംയോജിത ഇടപെടൽ കാരണം വൻ ദുരന്തം ഒഴിവായി. ലോറി റോഡരികിലെ ഗ്രൗണ്ടിലേക്ക് ഓടിച്ച്...
ആഡംബര ബൈക്കിൽ കടത്തിയ മയക്കു മരുന്നുമായി രണ്ടുപേർ പിടിയിൽ
കോഴിക്കോട്: ആഡംബര ബൈക്കിൽ കടത്തുകയായിരുന്ന മാരക മയക്കുമരുന്നുമായി രണ്ടുപേർ പിടിയിൽ. മലപ്പുറം അത്താണിക്കൽ പുലിയാങ്ങിൽ വീട്ടിൽ വൈശാഖ് (22), കോഴിക്കോട് ചേവായൂർ മലാപ്പറമ്പ് മുതുവാട്ട് വീട്ടിൽ വിഷ്‌ണു(22) എന്നിവരാണ് പിടിയിലായത്. ഡ്യൂക്ക് ബൈക്കിന്റെ...
ഗവ.മെഡിക്കൽ കോളേജിലെ ആകാശപാത ഫെബ്രുവരിയിൽ തുറക്കും
കോഴിക്കോട്: ഗവ. മെഡിക്കൽ കോളജിലെ 3 ആശുപത്രികളെയും ബന്ധിപ്പിക്കുന്ന ആകാശപ്പാത ഫെബ്രുവരി 7ന് രാവിലെ 11 മണിക്ക് ആരോഗ്യമന്ത്രി വീണാ ജോർജ് ഉൽഘാടനം ചെയ്യും. കഴിഞ്ഞ ഏപ്രിലിലായിരുന്നു ആകാശപാതയുടെ നിർമാണം ആരംഭിച്ചത്. മെഡിക്കൽ...
ജില്ലയിലെ ചെമ്പനോടയിൽ കാട്ടാന ശല്യം രൂക്ഷം
കോഴിക്കോട്: ജില്ലയിലെ ചെമ്പനോട കാട്ടിക്കുളം ഉണ്ടൻമൂല മേഖലയിൽ കാട്ടാനശല്യം രൂക്ഷമാകുന്നു. ഉണ്ടൻമൂല–ചെങ്കോട്ടക്കൊല്ലി ഭാഗത്ത് 3 കിലോമീറ്ററോളം ദൂരത്തിൽ വർഷങ്ങളായി തകർന്ന് കിടക്കുന്ന ആനക്കിടങ്ങിലൂടെയാണ് കാട്ടാനകൾ പ്രദേശത്ത് എത്തുന്നത്. വലിയ രീതിയിലുള്ള കൃഷിനാശമാണ് ഇവ...
സ്‌റ്റേഡിയത്തിൽ കെട്ടിട നിർമാണം; വ്യാപക പ്രതിഷേധം
വടകര: നഗരസഭയുടെ നിയന്ത്രണത്തിലുള്ള പുത്തൂർ സ്‌റ്റേഡിയത്തിൽ പുത്തൂർ ഗവ. എച്ച്‌എസ്‌എസിന് കെട്ടിടം നിർമിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു. കൺവൻഷൻ വിളിച്ച് പ്രതിഷേധം അറിയിക്കാനാണ് തീരുമാനം. യോഗത്തിൽ ഭാവി സമര പരിപാടികൾക്ക് രൂപം നൽകും....
കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്ന് ആറ് പെൺകുട്ടികളെ കാണാതായി
കോഴിക്കോട്: ജില്ലയിലെ വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്നും സഹോദരിമാർ ഉൾപ്പെടെ ആറ് പെൺകുട്ടികളെ കാണാതായി. ഇന്നലെ വൈകിട്ട് മുതലാണ് കുട്ടികളെ കാണാതായത്. ചിൽഡ്രൻസ് ഹോം അധികൃതർ നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിൽ ചേവായൂർ പോലീസ്...
കുറ്റ്യാടിയിൽ മണ്ണുമാന്തി യന്ത്രം തീവെച്ച് നശിപ്പിച്ചു
കോഴിക്കോട്: കുറ്റ്യാടിയിൽ റോഡ് പണിക്കായി എത്തിച്ച മണ്ണുമാന്തി യന്ത്രം തീവെച്ച് നശിപ്പിച്ചു. കുറ്റ്യാടി കുമ്പളച്ചോലയിൽ ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സംഭവം. റോഡ് പണിക്കായി എത്തിച്ച് സൈറ്റ് ഓഫിസിന് സമീപത്തെ പറമ്പിൽ നിർത്തിയിട്ട...
കോഴിക്കോട് സ്വദേശിനിയെ ഖത്തറിൽ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്: ജില്ലയിലെ നാദാപുരം സ്വദേശിയായ യുവതി ഖത്തറിൽ മരിച്ചു. നാദാപുരം വാണിമേൽ ചേന്നാട്ട് സുബൈർ-ഖമർ ലൈല ദമ്പതികളുടെ മകൾ ലഫ്‌സിന സുബൈർ(28) ആണ് മരിച്ചത്. ഐഎൻ ഖാദിലിലെ വീട്ടിൽ കുളിമുറിയിൽ മരിച്ചനിലയിലാണ് മൃതദേഹം...




































