കോഴിക്കോട്: പിടിച്ചുപറി കേസിൽ അറസ്‌റ്റ് ചെയ്യുന്നതിനിടെ രക്ഷപെട്ട പ്രതി പിടിയിൽ. കാസർഗോഡ് സ്വദേശി വള്ളിക്കടവ് പ്ളാക്കുഴിയിൽ ശ്രീജിത്തിനെയാണ് (35) കോഴിക്കോട് കസബ പോലീസ് അറസ്‌റ്റ് ചെയ്‌തത്. ഇയാൾ നഗരത്തിലെ നിരവധി പിടിച്ചുപറി കേസുകളിൽ പ്രതിയാണ്. കോട്ടപ്പറമ്പ് പാർക്ക് റസിഡൻസിക്ക് സമീപം തമിഴ്‌നാട് സ്വദേശിയുടെ പണം തട്ടിപ്പറിച്ച കേസിൽ പ്രതിയാണ് ഇയാൾ.
തുടർന്ന് ഇയാൾ ഒളിവിൽ പോവുകയായിരുന്നു. എന്നാൽ, സംഭവുമായി ബന്ധപ്പെട്ട് ഒന്നര മാസം മുമ്പ് അന്വേഷണ സംഘം ഇയാളെ കണ്ടെത്തിയിരുന്നു. എന്നാൽ, അറസ്‌റ്റ് ചെയ്യുന്നതിനിടെ ഇയാൾ പോലീസ് സംഘത്തെ വെട്ടിച്ച് രക്ഷപെടുകയായിരുന്നു. തുടർന്നും ഇയാൾ ഒളിവിൽ പോയി. പിന്നീട് അന്വേഷണത്തിനിടെ ഇന്ന് കോഴിക്കോട് മാവൂരിൽ വെച്ചാണ് പ്രതിയെ പിടികൂടിയത്.
പ്രതിക്കെതിരെ കസബ, നടക്കാവ്, മെഡിക്കൽ കോളേജ്, ചേവായൂർ, മാവൂർ എന്നിവിടങ്ങളിൽ നിരവധി കേസുകൾ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. മാന്യമായ വേഷവിധാനത്തിൽ ബസിൽ കയറി യാത്രക്കാരുടെ പണം തട്ടുകയാണ് ഇയാളുടെ രീതി. കസബ ഇൻസ്‌പെക്‌ടർ എൻ പ്രജീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ചോദ്യം ചെയ്യലിന് ശേഷം പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും.
Most Read: തിരുവനന്തപുരത്ത് കടയ്‌ക്കുള്ളിൽ യുവതി മരിച്ച നിലയിൽ; ദുരൂഹത