കോഴിക്കോട്: ജില്ലയിൽ മൂന്ന് കിലോയിലധികം കഞ്ചാവുമായി യുവാവ് പോലീസ് പിടിയിൽ. പന്നിക്കോട്ടൂർ വൈലാങ്കര സഫ്‌ദർ ഹാശ്‌മിയെ (29) കൊടുവള്ളി പോലീസാണ് പിടികൂടിയത്. ഇയാളിൽ നിന്ന് 3.270 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.
റൂറൽ എസ്‌പി എ ശ്രീനിവാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തിൽ എസ്‌ഐ സികെ റസാഖിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. നേരത്തെ 55 കിലോ കഞ്ചാവ് കടത്തിയതിൽ ഇയാൾക്കെതിരെ മഞ്ചേരിയിൽ കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. എസ്‌ഐമാരായ രാജീവ് ബാബു, വികെ സുരേഷ്, എഎസ്‌ഐ സജീവൻ, എസ്‌പിഒ ലിനീഷ് എന്നിവരും പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു.
Also Read: ഹിജാബ് നിരോധനം മൗലികാവകാശ ലംഘനം; പ്രതികരിച്ച് കാന്തപുരം