Fri, Jan 23, 2026
22 C
Dubai
Home Tags Lakshadweep News

Tag: Lakshadweep News

സ്‌കൂളുകൾ പൂട്ടി; ഉദ്യോഗസ്‌ഥർക്ക്‌ സ്‌ഥലം മാറ്റം; പ്രതിഷേധങ്ങൾ വകവെക്കാതെ പ്രഫുൽ പട്ടേൽ

തിരുവനന്തപുരം: പ്രതിഷേധങ്ങൾ ശക്‌തമാകുമ്പോഴും തന്റെ ഭരണ പരിഷ്‌കാരങ്ങളുമായി മുന്നോട്ട് പോകുകയാണ് ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേൽ. ജീവനക്കാരുടെ അധ്യാപകരുടെയും കുറവ് ചൂണ്ടിക്കാട്ടി 15ഓളം സ്‌കൂളുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ ലക്ഷദ്വീപില്‍ പൂട്ടിയത്. കില്‍ത്താനില്‍ മാത്രം...

ജനങ്ങളെ ശ്വാസം മുട്ടിച്ചു കൊല്ലുന്ന ദ്വീപിലെ ഏക ഗുണ്ടാ അഡ്‌മിനിസ്‌ട്രേറ്റർ; കെ മുരളീധരൻ

തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ കെ പട്ടേലിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ എംപി. പ്രഫുല്‍ പട്ടേല്‍ ലക്ഷദ്വീപിലെ ഏക ഗുണ്ടാ അഡ്‌മിനിസ്‌ട്രേറ്ററാണ് എന്ന് മുരളീധരൻ ആരോപിച്ചു. ജനങ്ങളെ ശ്വാസം മുട്ടിച്ച്...

ലക്ഷദ്വീപ് നിവാസികളെ പീഡിപ്പിക്കുന്നവർ രാജ്യത്തിന്റെ ശത്രുക്കൾ; മുല്ലപ്പള്ളി

തിരുവനന്തപുരം: ലക്ഷദ്വീപിൽ നടക്കുന്നത് സാംസ്‌കാരിക അധിനിവേശമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ദ്വീപ് നിവാസികളെ പീഡിപ്പിക്കുന്നവർ രാജ്യത്തിന്റെ ശത്രുക്കളാണ്. എഐസിസി സംഘത്തിന് സന്ദർശനാനുമതി നിഷേധിച്ചത് ഫാസിസമാണെന്നും അദ്ദേഹം പറഞ്ഞു. ഫാസിസ്‌റ്റ് കിരാത ഭരണം അനുവദിച്ചു...

ലക്ഷദ്വീപ് ജനതയ്‌ക്ക്‌ ഐക്യദാർഢ്യം: പ്രമേയം അവതരിപ്പിക്കുന്നത് പരിശോധിക്കും; സ്‌പീക്കർ

തിരുവനന്തപുരം: ലക്ഷദ്വീപിലെ അഡ്‌മിനിസ്‌ട്രേറ്ററുടെ നടപടികള്‍ക്കെതിരേ കേരളാ നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കാന്‍ നീക്കം. ലക്ഷദ്വീപിലെ ജനങ്ങൾക്ക് പിന്തുണയുമായി പ്രമേയം കൊണ്ടുവരണമെന്ന് പലരും ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യം പരിശോധിച്ച് വരികയാണെന്നും സ്‌പീക്കര്‍ എംബി രാജേഷ് അറിയിച്ചു. അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ...

ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്ററുടെ തീരുമാനങ്ങൾ അനാവശ്യം; പ്രധാനമന്ത്രിക്ക് ശരദ് പവാറിന്റെ കത്ത്

മുംബൈ: കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിന്റെ അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ കെ പട്ടേൽ അടുത്തിടെ എടുത്ത തീരുമാനങ്ങൾ പരമ്പരാഗത ഉപജീവന മാർഗങ്ങളും ദ്വീപിന്റെ തനതായ സംസ്‌കാരവും നശിപ്പിക്കുന്നതിലേക്ക് നയിക്കുമെന്ന് നാഷണലിസ്‌റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) മേധാവി...

ലക്ഷദ്വീപിൽ ഉദ്യോഗസ്‌ഥർക്ക് കൂട്ടത്തോടെ സ്‌ഥലം മാറ്റം

കവരത്തി: പ്രതിഷേധം ശക്‌തമാകുന്നതിനിടെ ലക്ഷദ്വീപിൽ ഉദ്യോഗസ്‌ഥരെ കൂട്ടത്തോടെ സ്‌ഥലം മാറ്റി അഡ്‌മിനിസ്‌ട്രേഷൻ. ഫിഷറീസ് വകുപ്പിലെ 39 ഉദ്യോഗസ്‌ഥരെ അടിയന്തരമായി സ്‌ഥലം മാറ്റാനുള്ള ഉത്തരവ് ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേഷൻ പുറത്തിറക്കി. 39 ഉദ്യോഗസ്‌ഥരെ വ്യത്യസ്‌ത ദ്വീപുകളിലേക്കാണ്...

ലക്ഷദ്വീപിൽ ഇന്ന് സർവകക്ഷി യോഗം; ബിജെപി പങ്കെടുക്കും, നിയമപോരാട്ടം പരിഗണനയിൽ

കവരത്തി: ലക്ഷദ്വീപ് വിഷയത്തിൽ തുടർപ്രക്ഷോഭ പരിപാടികൾ തീരുമാനിക്കാൻ ഇന്ന് സർവകക്ഷിയോഗം ചേരും. ഓൺലൈൻ വഴി ചേരുന്ന യോഗത്തിൽ ബിജെപി ലക്ഷദ്വീപ് ഘടകം ഉൾപ്പടെയുള്ള രാഷ്‌ട്രീയ പാർട്ടികൾ പങ്കെടുക്കും. ജനദ്രോഹ ഉത്തരവുകൾ ഇറക്കുന്ന ലക്ഷദ്വീപ്...

ലക്ഷദ്വീപിനെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതരുത്; ജെഎസ്‌എസ്‌

കൊച്ചി: ലക്ഷദ്വീപിനെയും അവിടുത്തെ മൽസ്യ സമ്പത്തിനെയും കുത്തക കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതാനുളള കേന്ദ്രസര്‍ക്കാരിന്റെ ഗൂഢപദ്ധതിയാണ് ഇപ്പോഴത്തെ സംഭവവികാസത്തിന് കാരണമെന്ന് ജെഎസ്‌എസ്‌ സംസ്‌ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എഎന്‍ രാജന്‍ ബാബു. കള്ളവും പൊളി വചനവുമില്ലാതെ മാനുഷ്യരെല്ലാവരും...
- Advertisement -