ലക്ഷദ്വീപിനെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതരുത്; ജെഎസ്‌എസ്‌

By Desk Reporter, Malabar News
Adv. AN Rajan Babu (JSS)
Adv. AN Rajan Babu (JSS)
Ajwa Travels

കൊച്ചി: ലക്ഷദ്വീപിനെയും അവിടുത്തെ മൽസ്യ സമ്പത്തിനെയും കുത്തക കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതാനുളള കേന്ദ്രസര്‍ക്കാരിന്റെ ഗൂഢപദ്ധതിയാണ് ഇപ്പോഴത്തെ സംഭവവികാസത്തിന് കാരണമെന്ന് ജെഎസ്‌എസ്‌ സംസ്‌ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എഎന്‍ രാജന്‍ ബാബു.

കള്ളവും പൊളി വചനവുമില്ലാതെ മാനുഷ്യരെല്ലാവരും ഏകമനസോടെ ജീവിക്കുന്ന മാവേലിനാടാണ് ലക്ഷദ്വീപ്. മുന്‍ സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ്‌ കെജി ബാലകൃഷ്‌ണൻ ദ്വീപിലെ മുന്‍സിഫ് മജിസ്‌ട്രേറ്റ് ആയിരുന്ന കാലത്ത് കോടതി ആവശ്യങ്ങള്‍ക്കായി പലപ്പോഴും അവിടെ ചിലവഴിക്കേണ്ടി വന്നിട്ടുണ്ടെന്നും അക്കാലത്ത് ദ്വീപ് നിവാസികളുടെ ജീവിതം അടുത്ത് നിന്ന് വീക്ഷിക്കാൻ സാധിച്ചിട്ടുണ്ടെന്നും എഎന്‍ രാജന്‍ ബാബു പറഞ്ഞു.

ലക്ഷദ്വീപിലെ ശാന്തമായ ജനജീവിതം തകര്‍ത്ത് കോര്‍പ്പറേറ്റുകള്‍ക്ക് അധിനിവേശം നടത്താന്‍ വഴിയൊരുക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തെ കക്ഷിരാഷ്‌ട്രീയം മറന്ന് പ്രതിരോധിക്കണം. ലക്ഷദ്വീപിന്റെ പോറ്റമ്മയായ കേരളത്തിന്റെ മുഴുവൻ ജനതയും ഈ പോരാട്ടത്തിൽ ഒന്നിക്കണമെന്നും രാജന്‍ ബാബു ആഹ്വാനം ചെയ്‌തു.

Most Read: മധുപാൽ വിശദമാക്കുന്നു: ഞാൻ ലക്ഷദ്വീപിനൊപ്പം; എന്ത് കൊണ്ട്?

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE