Thu, Jan 22, 2026
20 C
Dubai
Home Tags Leopard attack

Tag: Leopard attack

15 ദിവസത്തെ കാത്തിരിപ്പ്; കൂടരഞ്ഞിയെ വിറപ്പിച്ച പുലി ഒടുവിൽ കൂട്ടിൽ

കോഴിക്കോട്: കൂടരഞ്ഞിയിലെ നാട്ടുകാരെ ഏതാനും ദിവസങ്ങളായി വിറപ്പിച്ചുകൊണ്ടിരുന്ന പുലി ഒടുവിൽ കൂട്ടിലായി. വനംവകുപ്പ് 15 ദിവസം മുൻപ് സ്‌ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. ക്യാമറകളടക്കം സ്‌ഥാപിച്ചുള്ള കാത്തിരിപ്പിനൊടുവിലാണ് പുലി കെണിയിലായത്. കൂടരഞ്ഞി പഞ്ചായത്തിലെ പെരുമ്പുള,...

പുൽപ്പാറ ഭാഗത്ത് പുലിയുടെ സാന്നിധ്യം; നിരീക്ഷണം ശക്‌തമാക്കി വനംവകുപ്പ്

കൽപ്പറ്റ: എൽസ്‌റ്റൺ എസ്‌റ്റേറ്റിന്റെ പുൽപ്പാറ ഭാഗത്ത് പുലിയുടെ സാന്നിധ്യം. ഒരിടവേളയ്‌ക്ക്‌ ശേഷമാണ് മേഖലയിൽ വീണ്ടും പുലിയെ കാണുന്നത്. ഇന്നലെ അർധരാത്രിയോടെ ആണ് പുലിയെ കണ്ടത്. വനംവകുപ്പ് ഉദ്യോഗസ്‌ഥരെത്തി പരിശോധന നടത്തുകയാണ്. ഉരുൾപൊട്ടൽ ദുരിത ബാധിതർക്കുള്ള...

അഗളിയിൽ വീണ്ടും പുലിയിറങ്ങി; ആടിനെ കൊന്നു- വീടിന്റെ ജനൽ തകർത്തു

പാലക്കാട്: അഗളി നരസിമുക്ക് പൂവാത്ത കോളനിക്ക് സമീപം പുലിയിറങ്ങി. അഗളി സ്വദേശി തങ്കരാജിന്റെ പശുക്കുട്ടിയെ പുലി ആക്രമിച്ച് കൊന്നു. ഇന്നലെ അർധരാത്രിയാണ് സംഭവം. ഈ സമയം വീട്ടിൽ കറണ്ട് ഇല്ലാത്തതിനാൽ തങ്കരാജിന് പുറത്തിറങ്ങി...

വയനാട്ടിൽ പുലിയുടെ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്ക്

വയനാട്: ജില്ലയിലെ കാട്ടികുളത്ത് പുലിയുടെ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്ക്. ചേലൂർ മണ്ണൂണ്ടി കോളനിയിലെ മാധവൻ (47), സഹോദരൻ രവി (32) എന്നിവർക്കാണ് പരിക്കേറ്റത്. വനത്തിനടുത്ത് മേയാൻ വിട്ട ആടിനെ തിരികെ കൊണ്ടുപോകാൻ എത്തിയപ്പോഴാണ്...

മണ്ണാർക്കാട് കോഴിക്കൂട്ടിൽ കുടുങ്ങിയ പുലി ചത്തു

പാലക്കാട്: മണ്ണാർക്കാട് കോട്ടേപ്പാടത്ത് കോഴിക്കൂട്ടിൽ കുടുങ്ങിയ പുലി ചത്തു. ഇന്ന് പുലർച്ചെ ഒരുമണിയോടെയാണ് പാലക്കാട് മണ്ണാർക്കാട് കുന്തിപ്പാടം ഫിലിപ്പിന്റെ വീട്ടിലെ കോഴിക്കൂട്ടിൽ പുലിയെ വലയിൽ കുരുങ്ങിയ നിലയിൽ കണ്ടെത്തിയത്. എന്നാൽ, 7.15 ഓടെ...

ദേഹത്തേക്ക് പുലി ചാടി വീണു, വാക്കത്തി കൊണ്ട് വെട്ടി യുവാവ്; രക്ഷയായി

ഇടുക്കി: മാങ്കുളത്ത് ആക്രമിക്കാൻ വന്ന പുലിയെ വാക്കത്തി കൊണ്ട് വെട്ടിക്കൊന്ന് യുവാവ്. പ്രദേശവാസിയായ ഗോപാലനാണ് ആക്രമിച്ച പുലിയെ തിരികെ ആക്രമിച്ച് രക്ഷപെട്ടത്. പരിക്കേറ്റ ഗോപാലനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തലക്ക് വെട്ടേറ്റ പുലി തൽക്ഷണം...

മലമ്പുഴ ധോണിയിൽ വീണ്ടും പുലിയിറങ്ങി

മലമ്പുഴ: ധോണിയിൽ വീണ്ടും പുലിയുടെ സാന്നിധ്യം. വനം വകുപ്പ് സ്‌ഥാപിച്ച കൂടിന് സമീപം പുലിയെത്തി. ഇന്നലെ രാത്രി 10.40നാണ് പുലിയെത്തിയത്. വനം വകുപ്പ് സ്‌ഥാപിച്ച ക്യാമറയിൽ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. പുലിയെ പിടികൂടാൻ...

ധോണിയിൽ വീണ്ടും പുലിയിറങ്ങി; പശുക്കിടാവിനെ കൊന്നു

പാലക്കാട്: ജില്ലയിലെ ധോണിയിൽ വീണ്ടും പുലിയിറങ്ങി. തൊഴുത്തിൽ കെട്ടിയിരുന്ന പശുക്കിടാവിനെ പുലി ഭക്ഷണമാക്കി. പുലിക്കോട്ടിൽ തോമസിന്റെ പശുക്കിടാവിനെയാണ് പുലി ഭക്ഷിച്ചത്. കൃഷിയിടം പൂർണമായും നശിപ്പിച്ചതോടെ തോമസിന്റെ ഏക പ്രതീക്ഷയായിരുന്നു കാലി വളർത്തൽ. എന്നാൽ,...
- Advertisement -