വയനാട്: ജില്ലയിലെ കാട്ടികുളത്ത് പുലിയുടെ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്ക്. ചേലൂർ മണ്ണൂണ്ടി കോളനിയിലെ മാധവൻ (47), സഹോദരൻ രവി (32) എന്നിവർക്കാണ് പരിക്കേറ്റത്. വനത്തിനടുത്ത് മേയാൻ വിട്ട ആടിനെ തിരികെ കൊണ്ടുപോകാൻ എത്തിയപ്പോഴാണ് പുലിയുടെ ആക്രമണം ഉണ്ടായത്. തൊഴിലുറപ്പ് തൊഴിലാളികൾ ബഹളം വെച്ചതിനെ തുടർന്ന് പുലി പിൻമാറുകയായിരുന്നു.
പരിക്കേറ്റ ഇരുവരെയും മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല. ആക്രമിച്ച പുലിയുടെ കഴുത്തിൽ മാരകമായി മുറിവേറ്റ നിലയിലായിരുന്നു. അവശനിലയിലായ പുലി അൽപ്പ സമയത്തിന് ശേഷം ചത്തു.
Most Read: ’15നകം പ്രശ്‌നങ്ങൾ തീർക്കുമെന്ന്’ കായികമന്ത്രി; സമരം പിൻവലിച്ചു ഗുസ്‌തി താരങ്ങൾ