ദേഹത്തേക്ക് പുലി ചാടി വീണു, വാക്കത്തി കൊണ്ട് വെട്ടി യുവാവ്; രക്ഷയായി

By News Desk, Malabar News
Leopard In Palakkad Dhoni Second Time In This Week
Ajwa Travels

ഇടുക്കി: മാങ്കുളത്ത് ആക്രമിക്കാൻ വന്ന പുലിയെ വാക്കത്തി കൊണ്ട് വെട്ടിക്കൊന്ന് യുവാവ്. പ്രദേശവാസിയായ ഗോപാലനാണ് ആക്രമിച്ച പുലിയെ തിരികെ ആക്രമിച്ച് രക്ഷപെട്ടത്. പരിക്കേറ്റ ഗോപാലനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തലക്ക് വെട്ടേറ്റ പുലി തൽക്ഷണം ചത്തു.

ശനിയാഴ്‌ച രാവിലെ ഗോപാലൻ വീടിന് സമീപത്തെ പറമ്പിലേക്ക് പോകുന്നതിനിടെയാണ് പുലി ആക്രമിക്കാൻ ശ്രമിച്ചത്. വഴിയിൽ കിടക്കുകയായിരുന്ന പുലി ദേഹത്തേക്ക് ചാടി വീണ് തന്നെ കടിക്കുകയായിരുന്നു എന്ന് ഗോപാലൻ പറഞ്ഞു. ഇതോടെ പ്രാണരക്ഷാർത്ഥം കൈയ്യിലുണ്ടായിരുന്ന വെട്ടുകത്തി ഉപയോഗിച്ച് പുലിയെ വെട്ടുകയായിരുന്നു.

ജീവൻ രക്ഷിക്കാനാണ് താൻ ഇത് ചെയ്‌തതെന്നും തന്റെ കയ്യിലും നെഞ്ചിലും പരിക്കേറ്റുവെന്നും ഗോപാലൻ പറയുന്നു. നേരത്തെ വളർത്തുമൃഗങ്ങളെ പുലി ആക്രമിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഗോപാലൻ വ്യക്തമാക്കി.

കഴിഞ്ഞ ഒരു മാസമായി പ്രദേശത്ത് പുലിയുടെ സാന്നിധ്യമുണ്ടെന്ന് നാട്ടുകാർ പറയുന്നു. വനംവകുപ്പ് സ്‌ഥാപിച്ച ക്യാമറയിലും പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. ഒട്ടേറെ വളർത്തുമൃഗങ്ങളെ പുലി ആക്രമിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതോടെ പുലിയെ പിടികൂടാൻ വനംവകുപ്പ് കൂടും സ്‌ഥാപിച്ചിരുന്നു.

Most Read: ഷവര്‍മ മാര്‍ഗനിര്‍ദേശം പ്രാബല്യത്തില്‍; പാലിക്കാതിരുന്നാൽ കര്‍ശന നടപടി -മന്ത്രി വീണാ ജോര്‍ജ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE