Tag: Loksabha Elections 2024
നാടിളക്കിയുള്ള പരസ്യ പ്രചാരണത്തിന് ഇന്ന് കലാശക്കൊട്ട്; പ്രതീക്ഷയോടെ മുന്നണികൾ
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ഒരുമാസക്കാലം നീണ്ടുനിന്ന നാടിളക്കിയുള്ള പ്രചാരണത്തിനാണ് ഇന്ന് കലാശക്കൊട്ട്. കൊടുമ്പിരി കൊണ്ട പ്രചാരണത്തിലാണ് രാഷ്‌ട്രീയ പാർട്ടികളെല്ലാം തന്നെ. കൊട്ടിക്കലാശം ഗംഭീരമാക്കാനുള്ള തയ്യാറെടുപ്പിലാണ് മുന്നണികൾ.
ഇന്ന് വൈകിട്ട് ആറുമണിക്കാണ്...
‘മോദി സ്വയം പറയുന്നത് സിംഹമാണ്, ധീരനാണ് എന്നൊക്കെ, അദ്ദേഹം ഭീരുവാണ്’; മല്ലികാർജുൻ ഖർഗെ
ബത്തേരി: കോൺഗ്രസ് അധികാരത്തിൽ വന്നാൽ പൗരത്വ നിയമം റദ്ദാക്കുമെന്ന് പാർട്ടി പ്രസിഡണ്ട് മല്ലികാർജുൻ ഖർഗെ. പ്രകടന പത്രികയിൽ പറഞ്ഞ മുഴുവൻ കാര്യങ്ങളും നടപ്പാക്കുമെന്നും അദ്ദേഹം പൊതുസമ്മേളനത്തിൽ ഉറപ്പ് നൽകി.
ചരിത്രത്തിൽ ഉണ്ടായിട്ടില്ലാത്ത തരത്തിൽ തൊഴിലില്ലായ്‌മയിലൂടെയാണ്...
ലോക്‌സഭാ തിരഞ്ഞെടുപ്പ്; സംസ്‌ഥാനത്ത് മദ്യവിൽപ്പന ശാലകൾ അടച്ചിടും
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രമാണിച്ച് സംസ്‌ഥാനത്ത് മദ്യവിൽപ്പന ശാലകൾ അടച്ചിടും. ബുധനാഴ്‌ച വൈകിട്ട് ആറുമണിമുതൽ തിരഞ്ഞെടുപ്പ് ദിനമായ 26ന് വൈകിട്ട് ആറുവരെയാണ് മദ്യവിൽപ്പന ശാലകൾ അടച്ചിടുന്നത്. റീ പോളിങ് നടക്കുന്ന സ്‌ഥലങ്ങളിലും മദ്യവിൽപ്പന...
അധിക്ഷേപ പരാമർശം; പിവി അൻവറിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി
തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ നിലമ്പൂർ എംഎൽഎ പിവി അൻവറിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകിയതായി കെപിസിസി ആക്‌ടിങ് പ്രസിഡണ്ട് എംഎം ഹസൻ. നെഹ്‌റു കുടുംബത്തെയും രാഹുൽ...
‘രാഹുൽ ഗാന്ധിയുടെ ഡിഎൻഎ പരിശോധിക്കണം’; അധിക്ഷേപ പരാമർശവുമായി പിവി അൻവർ
പാലക്കാട്: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശവുമായി പിവി അൻവർ എംഎൽഎ. പേരിനൊപ്പമുള്ള ഗാന്ധി എന്ന പേര് കൂട്ടി ഉച്ചരിക്കാൻ പോലും അർഹതയില്ലാത്ത നാലാംകിട പൗരനായി രാഹുൽ മാറിയെന്നാണ് അൻവർ പറഞ്ഞത്....
പരസ്യ പ്രചാരണത്തിന് ഒരേയൊരു ദിനം മാത്രം; കേരളം വെള്ളിയാഴ്‌ച ബൂത്തിലേക്ക്
തിരുവനന്തപുരം: കേരളം പോളിങ് ബൂത്തിലെത്താൻ ഇനി ദിവസങ്ങൾമാത്രം. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് മുന്നണികൾ കടന്നിരിക്കുകയാണ്. ഇനിയൊരു ദിനം മാത്രമാണ് മുമ്പിലുള്ളത്. കൊടുമ്പിരി കൊണ്ട പ്രചാരണത്തിലാണ് രാഷ്‌ട്രീയ പാർട്ടികളെല്ലാം തന്നെ....
നരേന്ദ്രമോദിയുടെ വിവാദ പ്രസ്‌താവന; തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി
ന്യൂഡെൽഹി: രാജ്യത്തിന്റെ സ്വത്ത് കോൺഗ്രസ് മുസ്‌ലിംകൾക്ക് നൽകുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്‌താവന വിവാദത്തിൽ. പ്രധാനമന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസും സിപിഎമ്മും തൃണമൂൽ കോൺഗ്രസും അടക്കമുള്ള രാഷ്‌ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. പ്രധാനമന്ത്രി...
ഗുജറാത്തിൽ കോൺഗ്രസിന് തിരിച്ചടി; നിലേഷ് കുംഭാനിയുടെ നാമനിർദ്ദേശ പത്രിക തള്ളി
സൂറത്ത്: ഗുജറാത്തിലെ സൂറത്ത് ലോക്‌സഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്‌ഥാനാർഥി നിലേഷ് കുംഭാനിയുടെ നാമനിർദ്ദേശ പത്രിക തള്ളി. പത്രികയിൽ നിലേഷിനെ നിർദ്ദേശിച്ച മൂന്നുപേരും ഒപ്പ് തങ്ങളുടേതല്ലെന്ന് സത്യവാങ്മൂലത്തിൽ അറിയിച്ചതിനെ തുടർന്നാണ് നാമനിർദ്ദേശ പത്രിക റിട്ടേണിങ്...






































