Tag: Malabar News from Malappuram
പച്ചക്കറി-ഇറച്ചി കടകളിൽ പരിശോധന; വിലവിവരം പ്രദർശിപ്പിച്ചില്ലെങ്കിൽ നടപടി
മലപ്പുറം: ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ പച്ചക്കറി-ഇറച്ചി വിൽപനശാലകളിൽ വ്യാപക പരിശോധന നടത്തി. പൊതുവിതരണ വകുപ്പിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. തുടർന്ന് വിലവിവരം പ്രദർശിപ്പിക്കാത്ത 4 കടകൾക്ക് നോട്ടീസ് നൽകുകയും ചെയ്‌തു.
പച്ചക്കറികൾക്കും മറ്റും അമിതവില...
മൂന്നാംതവണയും പോക്‌സോ കേസിൽ പ്രതി; അധ്യാപകനെ സസ്‌പെന്റ് ചെയ്‌തു
മലപ്പുറം: പോക്‌സോ കേസ് പ്രതിയായ അധ്യാപകന് സസ്‌പെൻഷൻ. മലപ്പുറം വള്ളിക്കുന്ന് സ്വദേശി അഷ്റഫിനെയാണ് സർവീസിൽ നിന്ന് സസ്‌പെന്റ് ചെയ്‌തത്.
കഴിഞ്ഞ ദിവസമാണ് സ്‌കൂൾ വിദ്യാർഥിയെ പീഡിപ്പിച്ച കേസിൽ ഇയാളെ പോലീസ് അറസ്‌റ്റ് ചെയ്‌തത്. ഇത്...
അലഞ്ഞു തിരിഞ്ഞ് കന്നുകാലികൾ; നിലമ്പൂർ നഗരത്തിൽ കാലിക്കുരുക്ക്
മലപ്പുറം: ജില്ലയിലെ നിലമ്പൂർ നഗരത്തിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന കന്നുകാലികൾ യാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്‌ടിക്കുന്നു. ഗതാഗതകുരുക്ക് സൃഷ്‌ടിക്കുന്നതിനൊപ്പം തന്നെ കാൽനട യാത്രക്കാർക്കും ഇവ ഭീഷണിയാകുകയാണ്. ഏറെത്തിരക്കുള്ള കെഎൻജി റോഡിൽ നിലമ്പൂർ ടൗൺ ഭാഗത്താണ്...
വയോമിത്രം പദ്ധതി പ്രതിസന്ധിയിൽ; മലപ്പുറത്ത് മരുന്ന് വിതരണം മുടങ്ങി
മലപ്പുറം: ജില്ലയിൽ സാമൂഹ്യ സുരക്ഷാ മിഷന്റെ വയോമിത്രം ചികിൽസാ പദ്ധതി പ്രതിസന്ധിയിൽ. ഇതോടെ പദ്ധതി വഴിയുള്ള മരുന്ന് വിതരണം ജില്ലയിൽ മുടങ്ങിയിരിക്കുകയാണ്. ജില്ലയിൽ കഴിഞ്ഞ മൂന്ന് മാസമായി വയോമിത്രം വഴിയുള്ള പ്രധാന മരുന്നുകളുടെ...
വീണ്ടും തുറന്നു; കോട്ടക്കുന്നിലേക്ക് സന്ദർശക പ്രവാഹം
മലപ്പുറം: കനത്ത മഴയെ തുടർന്ന് അടച്ചിട്ട കോട്ടക്കുന്നിലെ വിനോദസഞ്ചാര കേന്ദ്രം ഇന്നലെ വീണ്ടും തുറന്നു. ഇതോടെ പതിനായിരത്തോളം ആളുകളാണ് ഇന്നലെ കോട്ടക്കുന്നിലെ പാർക്ക് സന്ദർശിച്ചത്. സന്ദർശകരുടെ തിരക്ക് വർധിച്ചതോടെ ഇന്നലെ ഉച്ചക്ക് ശേഷം...
മലപ്പുറത്ത് ബസ് അപകടം; നിരവധി പേർക്ക് പരിക്ക്
മലപ്പുറം: പുതുപൊന്നാനിയിൽ ബസ് അപകടത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. അപകടത്തിൽ കുട്ടികളടക്കം 25 പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ പൊന്നാനി താലൂക്ക് ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു....
റാഗിങ് നിരോധന നിയമ പ്രകാരം വിദ്യാർഥികൾക്ക് എതിരെ കേസ്
കുറ്റിപ്പുറം: റാഗിങ് നിരോധന നിയമ പ്രകാരം നാല് വിദ്യാർഥികൾക്കെതിരെ കേസ്. കുറ്റിപ്പുറത്തെ സ്വകാര്യ വിദ്യാഭ്യാസ സ്‌ഥാപനത്തിലെ മൂന്നാം വർഷ ഡിപ്ളോമ വിദ്യാർഥികൾക്ക് എതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ക്യാമ്പസിൽ നടന്ന വാക്കുതർക്കവുമായി...
പോക്‌സോ കേസ്; അറസ്‌റ്റിലായ അധ്യാപകനെതിരെ വകുപ്പ് തല അന്വേഷണം തുടങ്ങി
മലപ്പുറം: ജില്ലയിൽ പോക്‌സോ കേസിൽ അറസ്‌റ്റിലായ അധ്യാപകനെതിരെ വകുപ്പ് തല അന്വേഷണം ആരംഭിച്ചു. വിദ്യാർഥിയെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന പരാതിയിൽ വള്ളിക്കുന്ന് സ്വദേശി പിടി അഷ്റഫിനെ(53) കഴിഞ്ഞ ദിവസമാണ് താനൂർ പോലീസ് അറസ്‌റ്റ്...





































