റാഗിങ് നിരോധന നിയമ പ്രകാരം വിദ്യാർഥികൾക്ക് എതിരെ കേസ്

By Trainee Reporter, Malabar News
kuttippuram police station
Ajwa Travels

കുറ്റിപ്പുറം: റാഗിങ് നിരോധന നിയമ പ്രകാരം നാല് വിദ്യാർഥികൾക്കെതിരെ കേസ്. കുറ്റിപ്പുറത്തെ സ്വകാര്യ വിദ്യാഭ്യാസ സ്‌ഥാപനത്തിലെ മൂന്നാം വർഷ ഡിപ്ളോമ വിദ്യാർഥികൾക്ക് എതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ക്യാമ്പസിൽ നടന്ന വാക്കുതർക്കവുമായി ബന്ധപ്പെട്ട് രണ്ടാം വർഷ വിദ്യാർഥി കോളേജ് അധികൃതർക്ക് പരാതി നൽകിയിരുന്നു.

വിദ്യാർഥി നൽകിയ പരാതി കോളേജ് പ്രിൻസിപ്പൽ റാഗിങ് വിരുദ്ധ നിരീക്ഷണ സമിതിക്ക് കൈമാറുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷത്തിൽ വിദ്യാർഥി പരാതിയിൽ ഉന്നയിച്ച കാര്യങ്ങൾ ശരിയാണെന്ന് സമിതിക്ക് ബോധ്യമായത്. തുടർന്ന് കേസ് പോലീസിന് കൈമാറുകയായിരുന്നു.

മൂന്നാം വർഷ വിദ്യാർഥികളായ ചെട്ടിപ്പടി സ്വദേശി മുഹമ്മദ് അൽത്താഫ് (21), വട്ടംകുളം പോട്ടൂർ സ്വദേശി ഫാസിൽ (20), കൽപകഞ്ചേരി സ്വദേശി സുഹൈൽ (22), പുറത്തൂർ സ്വദേശി മുഹമ്മദ് അർഷാദ് (21) എന്നിവർക്ക് എതിരെയാണ് കുറ്റിപ്പുറം പോലീസ് കേസെടുത്തത്.

Most Read: കാർഷിക നിയമങ്ങൾ പിൻവലിക്കൽ; സര്‍വകക്ഷി യോഗത്തില്‍ നിന്ന് വിട്ട് നിന്ന് മോദി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE