മലപ്പുറം: പോക്‌സോ കേസ് പ്രതിയായ അധ്യാപകന് സസ്‌പെൻഷൻ. മലപ്പുറം വള്ളിക്കുന്ന് സ്വദേശി അഷ്റഫിനെയാണ് സർവീസിൽ നിന്ന് സസ്‌പെന്റ് ചെയ്‌തത്.
കഴിഞ്ഞ ദിവസമാണ് സ്‌കൂൾ വിദ്യാർഥിയെ പീഡിപ്പിച്ച കേസിൽ ഇയാളെ പോലീസ് അറസ്‌റ്റ് ചെയ്‌തത്. ഇത് മൂന്നാം തവണയാണ് വിദ്യാര്‍ഥികളെ പ്രകൃതി വിരുദ്ധ ലൈംഗീക പീഡനത്തിന് ഇരയാക്കിയ കേസില്‍ ഇയാൾ അറസ്‍റ്റിലാകുന്നത്.
നേരത്തെ പരപ്പനങ്ങാടി, കരിപ്പൂർ എന്നിവിടങ്ങളിലെ സ്‌കൂളുകളിൽ ജോലി ചെയ്യുമ്പോഴാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്. 2012ലാണ് പരപ്പനങ്ങാടി പോലീസ് അഷ്റഫിനെതിരെ കേസെടുത്തത്. ഏഴു വര്‍ഷത്തിനു ശേഷം 2019ൽ കരിപ്പൂരിലും ഇയാൾക്കെതിരെ കേസെടുത്തു. ഈ രണ്ട് കേസുകളിലും പ്രതിയായിരിക്കെയാണ് താനൂരിലും സമാന കേസിൽ അഷറഫ് അറസ്‌റ്റിലായത്.
Malabar News: 10 വയസുകാരിയെ പീഡിപ്പിച്ചു; പ്രതിക്ക് 46 വര്‍ഷം തടവ്, ഒന്നരലക്ഷം പിഴ