അലഞ്ഞു തിരിഞ്ഞ് കന്നുകാലികൾ; നിലമ്പൂർ നഗരത്തിൽ കാലിക്കുരുക്ക്

By Team Member, Malabar News
Livestock In Roads In Nilampur In Malappuram
Ajwa Travels

മലപ്പുറം: ജില്ലയിലെ നിലമ്പൂർ നഗരത്തിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന കന്നുകാലികൾ യാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്‌ടിക്കുന്നു. ഗതാഗതകുരുക്ക് സൃഷ്‌ടിക്കുന്നതിനൊപ്പം തന്നെ കാൽനട യാത്രക്കാർക്കും ഇവ ഭീഷണിയാകുകയാണ്. ഏറെത്തിരക്കുള്ള കെഎൻജി റോഡിൽ നിലമ്പൂർ ടൗൺ ഭാഗത്താണ് കന്നുകാലികൾ യാത്രക്കാർക്ക് ബുദ്ധിമുട്ടാകുന്നത്.

രാവിലെ മുതൽ റോഡിലേക്ക് ഇറങ്ങുന്ന കന്നുകാലികൾ പലവിധത്തിലാണ് യാത്രക്കാർക്ക് ഭീഷണിയാകുന്നത്. ഇവക്കായി സുരക്ഷാ സംവിധാനം ഉറപ്പാക്കുകയാണ് വേണ്ടതെന്ന് നാട്ടുകാർ വ്യക്‌തമാക്കുന്നുണ്ട്. അതേസമയം വർഷങ്ങൾക്ക് മുൻപ് നിലമ്പൂർ മാർക്കറ്റിനോട് ചേർന്ന് പശുക്കൾക്കായി സുരക്ഷാ സംവിധാനം ഉണ്ടായിരുന്നെങ്കിലും ഫലം കണ്ടില്ലെന്നും പ്രദേശവാസികൾ പറയുന്നു.

റോഡുകളിൽ അലഞ്ഞു നടക്കുന്ന കന്നുകാലികളെ എത്രയും പെട്ടെന്ന് ഉടമകൾക്ക് കൈമാറുകയോ, സുരക്ഷാസംവിധാനം ഉറപ്പാക്കുകയോ ചെയ്യണം. ഇത്തരത്തിൽ റോഡുകളിൽ കന്നുകാലികൾ യാത്രക്കാർക്ക് ഭീഷണി സൃഷ്‌ടിക്കുന്നത്‌ വലിയ അപകടത്തിന് കാരണമാകുമെന്നും നാട്ടുകാർ വ്യക്‌തമാക്കി.

Read also: കാസർഗോഡ് അതിർത്തികളിൽ കർശന നിയന്ത്രണം; പരിശോധനാ കേന്ദ്രം തുറന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE