Sat, Jan 24, 2026
23 C
Dubai
Home Tags Malabar News from Wayanad

Tag: Malabar News from Wayanad

മേപ്പാടി-ചൂരൽമല റോഡ് നവീകരണത്തിന് പച്ചക്കൊടി

കൽപ്പറ്റ: മേപ്പാടി-ചൂരൽമല റോഡ് പ്രവൃത്തിക്ക് പച്ചക്കൊടി. റോഡിന് ആവശ്യമായ സ്‌ഥലം വിട്ടുനൽകാൻ തോട്ടമുടമകൾ സമ്മതം അറിയിച്ചതോടെയാണ് മലയോര മേഖലയുടെ ഏറെ നാളത്തെ റോഡെന്ന സ്വപ്‍നം പൂവണിയാൻ പോകുന്നത്. റോഡുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രശ്‌നങ്ങൾ...

പടിഞ്ഞാറത്തറയിൽ കാട്ടാനയുടെ ആക്രമണത്തിൽ വാച്ചർക്ക് പരിക്ക്

വയനാട്: പടിഞ്ഞാറത്തറയിൽ കാട്ടാനയുടെ ആക്രമണത്തിൽ വാച്ചർക്ക് പരിക്ക്. പടിഞ്ഞാറത്തറ സെക്ഷനിലെ വാച്ചർ കുറ്റിയാംവയൽ ചെറുതറയിൽ സിജോക്കാണ് (45) പരിക്കേറ്റത്. കുറ്റിയാംവയൽ പ്രദേശത്ത് ഇന്നലെ കാട്ടാനക്കൂട്ടം ഇറങ്ങിയിരുന്നു. ഇവയെ കാട്ടിലേക്ക് തുരത്തുന്നതിനിടെയാണ് ആനയുടെ ആക്രമണം...

കുറുവ ദ്വീപ്; പുഴ കടക്കാൻ സഞ്ചാരികൾക്ക് പുതിയ ചങ്ങാടസർവീസ്

വയനാട്: കുറുവ ദ്വീപ് സന്ദർശിക്കാനായി എത്തുന്ന സഞ്ചാരികളെ പുഴയിലൂടെ ദ്വീപിലെത്തിക്കുന്നതിന് പുതിയ ചങ്ങാടസർവീസ് ആരംഭിച്ചു. വനസംരക്ഷണ സമിതിയാണ് ചങ്ങാടം നിർമിച്ചത്. ഒരു സമയം 50 പേർക്ക് സഞ്ചരിക്കാൻ സാധിക്കുന്ന തരത്തിൽ വലിയ ചങ്ങാടമാണ്...

പൂക്കോട് വെറ്റിനറി കാമ്പസ്; വിദ്യാർഥികൾക്ക് ടൈഫോയ്‌ഡ്‌

വയനാട്: ജില്ലയിലെ പൂക്കോട് വെറ്റിനറി സർവകലാശാല കാമ്പസിലെ വിദ്യാർഥികൾക്ക് ടൈഫോയ്‌ഡ്‌ സ്‌ഥിരീകരിച്ചു. രോഗലക്ഷണങ്ങൾ ഉണ്ടായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്‌ഥിരീകരിച്ചത്‌. ഹോസ്‌റ്റലിൽ ഉപയോഗിക്കുന്ന വെള്ളത്തിൽ നിന്നാണ് രോഗം ഉണ്ടായതെന്നാണ് നിലവിലെ കണ്ടെത്തൽ. കഴിഞ്ഞ...

കടുവ ശല്യം; ചീയമ്പം കോളനിയിൽ ആടിനെ കടിച്ചുകൊന്നു

വയനാട്: ജില്ലയിലെ ചീയമ്പം എഴുപത്തിമൂന്ന് കോളനിയിൽ ആടിനെ കടിച്ചുകൊന്ന് കടുവ. പട്ടാപ്പകലാണ് കോളനിയിൽ മേയാൻ വിട്ടിരുന്ന ആടിനെ കടുവ കടിച്ചുകൊന്നത്. കോളനിക്കാര്‍ ഓടിക്കൂടി ബഹളമുണ്ടാക്കിയതിനാല്‍ ആടിന്റെ ജഡമുപേക്ഷിച്ച് കടുവ കാട് കയറുകയായിരുന്നു. സംഭവത്തിന് പിന്നാലെ...

അശാസ്‌ത്രീയ തോട് നിർമാണം; വരമ്പുകൾ ഇടിയുന്നു-പരാതിയുമായി കർഷകർ

വയനാട്: അശാസ്‌ത്രീയ തോട് നിർമാണം മൂലം വരമ്പുകൾ വ്യാപകമായി ഇടിയുന്നുവെന്ന പരാതിയുമായി കർഷകർ. വയനാട് ജില്ലയിലെ കണിയാമ്പറ്റ പഞ്ചായത്തിലെ കാവടം വയലിൽ നിർമിച്ച തോടാണ് കർഷകർക്ക് ദുരിതമായി മാറിയിരിക്കുന്നത്. അതേസമയം, തോടിന്റെ വരമ്പ്...

പഴങ്കുനിയിൽ കാണാതായ രണ്ടര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി

മീനങ്ങാടി: മുട്ടിൽ പഞ്ചായത്തിലെ പഴങ്കുനിയിൽ കാണാതായ രണ്ടര വയസുകാരി ശിവപാർവണയുടെ മൃതദേഹം കണ്ടെത്തി. ദേശീയ പാതയിലെ കുട്ടിരായൻ പാലത്തിന് താഴെ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കൽപ്പറ്റ മാനിവയൽ തട്ടാരകത്തൊടി ഷിജു-ധന്യ ദമ്പതികളുടെ...

ഓടക്കൊല്ലിയിൽ വീണ്ടും കാട്ടാന ആക്രമണം; വീട് തകർത്തു

ഗൂഡല്ലൂർ : ശ്രീമധുര പഞ്ചായത്തിലെ ഓടക്കൊല്ലിയിൽ കാട്ടാന വീണ്ടും വീട് തകർത്തു. ഓടക്കൊല്ലിയിലെ മണിയുടെ വീടാണ് ‘വിനായകൻ’ എന്ന് വനംവകുപ്പ് പേരിട്ട കാട്ടാന തകർത്തതെന്ന് സംഭവസ്ഥലത്തെത്തിയ നാട്ടുകാരും പഞ്ചായത്ത് പ്രസിഡണ്ട് കെആർ സുനിലും...
- Advertisement -