കടുവ ശല്യം; ചീയമ്പം കോളനിയിൽ ആടിനെ കടിച്ചുകൊന്നു

By Team Member, Malabar News
Tiger In Mannarkad
Representational Image
Ajwa Travels

വയനാട്: ജില്ലയിലെ ചീയമ്പം എഴുപത്തിമൂന്ന് കോളനിയിൽ ആടിനെ കടിച്ചുകൊന്ന് കടുവ. പട്ടാപ്പകലാണ് കോളനിയിൽ മേയാൻ വിട്ടിരുന്ന ആടിനെ കടുവ കടിച്ചുകൊന്നത്. കോളനിക്കാര്‍ ഓടിക്കൂടി ബഹളമുണ്ടാക്കിയതിനാല്‍ ആടിന്റെ ജഡമുപേക്ഷിച്ച് കടുവ കാട് കയറുകയായിരുന്നു.

സംഭവത്തിന് പിന്നാലെ വനപാലകർ എത്തി സ്‌ഥലത്ത് ക്യാമറ സ്‌ഥാപിച്ചിട്ടുണ്ട്. കൂടാതെ ഉടമക്ക് നഷ്‌ടപരിഹാരം നൽകുമെന്ന് ഉറപ്പും നൽകിയിട്ടുണ്ട്. പ്രദേശത്തെ ആനപ്പന്തി കോളനിയും നിലവിൽ കടുവ ഭീതിയിലാണ്. ഏതാനും ദിവസങ്ങൾക്കുള്ളിലാണ് വീട്ടുമുറ്റത്ത് കെട്ടിയ ആടിനെ കടുവ ആക്രമിച്ചത്. കൂടാതെ കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കുള്ളിൽ 4 ആടുകളെ കടുവ ആക്രമിച്ചു കൊല്ലുകയും ചെയ്‌തിട്ടുണ്ട്‌.

നിലവിൽ വനപാതകളിൽ കൂടി നടക്കാൻ ആളുകൾക്ക് ഭയമാണ്. ഒപ്പം തന്നെ കടുവ ഭീതിയിൽ ജോലിക്ക് പോലും പുറത്തേക്ക് പോകാൻ കഴിയാത്ത സ്‌ഥിതിയാണ്‌ നിലവിലെന്ന് കോളനി നിവാസികൾ വ്യക്‌തമാക്കുന്നുണ്ട്. കൂട് സ്‌ഥാപിച്ച് കടുവയെ പിടികൂടണമെന്നാണ് നിലവിൽ ആളുകൾ ഉന്നയിക്കുന്ന ആവശ്യം.

Read also: ജാനകിക്കാട് കൂട്ടബലാൽസംഗം; കൂടുതൽ വെളിപ്പെടുത്തലുമായി പെൺകുട്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE